നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്നു ചെന്നിത്തല
തിരുവനന്തപുരം: 2015 ല്‍ നിയമസഭയിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസു പിന്‍വലിക്കാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.
2015 മാര്‍ച്ച് 13 ന് ധനമന്ത്രിയായിരുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെയായിരുന്നു കേസിന് ആധാരമായ സംഭവം. അന്നത്തെ കയ്യാങ്കളിയില്‍ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എയും കേസിലെ പ്രതിയുമായ വി. ശിവന്‍കുട്ടി ഇന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്കി. പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്.
പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ചുപോയതാണെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നുമാണ് ശിവന്‍കുട്ടി നിവേദനത്തില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."