സി.എം.എഫ്.ആര്‍.ഐ പരിശീലനം നാളെ
കൊച്ചി: കടല്‍ജീവികളില്‍ നിന്നുള്ള ഔഷധനിര്‍മാണ ഗവേഷണങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഗവേഷകര്‍ക്ക് പരിശീലനവുമായി കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം(സി.എം.എഫ്.ആര്‍.ഐ). ആരോഗ്യമരുന്നുല്‍പ്പാദന രംഗത്ത് ഏറെ സാധ്യതകളുണ്ടെന്ന് തെളയിക്കപ്പെട്ട കടല്‍ജീവികളിലടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ വേര്‍തിരിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരിശീലനം. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും 25 ഗവേഷകര്‍ക്ക് നാളെ ആരംഭിക്കുന്ന വിന്റര്‍ സ്‌കൂളില്‍ പരിശീലനം നല്‍കും. പരിശീലനം 21 ദിവസം നീളും.
കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് മുന്‍ സെക്രട്ടറി പദ്മഭൂഷന്‍ ഡോ. മഞ്ജുശര്‍മ നാളെ രാവിലെ 10.30ന് വിന്റര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യും. കടലില്‍ നിന്ന് പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."