സി.പി.എം ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിച്ചു: ചെന്നിത്തല
തിരുവനന്തപുരം: ബി.ജെ.പിയോട് പോരാടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന സീതാറാം യെച്ചൂരിയുടെ നിര്‍ദേശം വോട്ടിനിട്ട് തള്ളിയതുവഴി സി.പി.എം കേന്ദ്രകമ്മിറ്റി ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കേരളത്തിലും ത്രിപുരയിലും മാത്രം അവശേഷിക്കുന്ന സി.പി.എം എങ്ങനെയാണ് ഇന്ത്യയില്‍ അധികാരം കൈയാളുന്ന ബി.ജെ.പിയെ എതിരിടുന്നത്? ബി.ജെ.പി രാഷ്ട്രത്തെ അപകടത്തില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തൂത്തെറിഞ്ഞ് രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ കക്ഷികളുടെയും ഒന്നിച്ചുള്ള പോരാട്ടമാണ് വേണ്ടത്. അതിന് തയാറാവാത്ത സി.പി.എം ഫലത്തില്‍ ബി.ജെ.പിയെ സഹായിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ സി.പി.എം നേതാക്കളാണ് വിനാശകരമായ ഈ തീരുമാനത്തിന് പിന്നില്‍. ബി.ജെ.പിയെ അനുകൂലിക്കുന്ന നിലപാടാണ് എന്നും പ്രകാശ് കാരാട്ടിന്റേതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."