മുസഫര്‍നഗര്‍ കലാപം ബി.ജെ.പി നേതാക്കള്‍ക്കെതിരേയുള്ള കേസ് പിന്‍വലിക്കാന്‍ നീക്കം
ലഖ്നൗ: 2013ല്‍ മുസഫര്‍നഗറില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട്് ബി.ജെ.പി നേതാക്കള്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ നീക്കം. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇവര്‍ക്കെതിരേയുള്ള ഒന്‍പത് കേസുകള്‍ പിന്‍വലിക്കാനാണ് ശ്രമം.
ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ നീക്കത്തോടു ജനങ്ങളുടെ പ്രതികരണം അറിയാന്‍ ജില്ലാ മജിസ്ട്രേറ്റിന് യു.പി സ്പെഷല്‍ സെക്രട്ടറി രാജ് സിങ് കത്തയച്ചു. യു.പി മന്ത്രി സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രി സഞ്ജയ് ബല്യാണ്, എം.പി ബര്‍തേന്ദ്ര സിങ് , എം.എല്‍.എമാരായ ഉമേഷ് മാലിക്, സംഗീത് സിങ് സോം, ഷാംലി എന്നിവര്‍ പ്രതികളായ കേസ് പിന്‍വലിക്കാനാണ് യു.പി സര്‍ക്കാരിന്റെ നീക്കം.
ജനുവരി അഞ്ചിനാണ് യു.പി സ്പഷല് സെക്രട്ടറി ജില്ലാ മജിസ്ട്രേറ്റിന് കത്തയച്ചത്. പൊതുജന താല്പര്യാര്ഥം കേസ് പിന്‍വലിക്കാന്‍ സാധിക്കുമോ എന്നതുള്‍പ്പെടെയുള്ള 13 കാര്യങ്ങളാണ് കത്തിലുള്ളത്. മുസഫര്‍നഗര്‍ പൊലിസിന്റെ സീനിയര്‍ സുപ്രണ്ടിന്റെ അഭിപ്രായവും കത്തിലൂടെ തേടുന്നുണ്ട്.
മുസര്‍ഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ്. 2013 ഓഗസ്റ്റില്‍ നടത്തിയ മഹാപഞ്ചായത്തില്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ ഇവര്‍ പ്രസംഗിച്ചിരുന്നു. കലാപത്തില്‍ 60 പേര് കൊല്ലപ്പെടുകയും 40,000 പേരെ മാറ്റിത്താമസിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."