മൂന്നരലക്ഷം രൂപയുടെ ഇരുമ്പുകമ്പി വാങ്ങി പണം നല്‍കാതെ മുങ്ങിയ യുവാവ് പിടിയില്‍
കോട്ടയം: നഗരത്തിലെ പ്രമുഖ ഹാര്‍ഡ്‌വെയര്‍ കടയില്‍ നിന്ന് മൂന്നരലക്ഷം രൂപയുടെ ഇരുമ്പുകമ്പി വാങ്ങി പണം കൊടുക്കാതെ ഒളിവില്‍ പോയ യുവാവിനെ പൊലിസ് പിടികൂടി. തമിഴ്‌നാട് തേനി ജില്ലയില്‍ ലോവര്‍ ക്യാംപ് ഭാഗത്ത് താമസിക്കുന്ന ദാസുകുട്ടിയുടെ മകന്‍ ക്രിസ്തു രാജ്(ക്രിസ്റ്റി-35) നെയാണ് തമിഴ്‌നാട് പൊലിസിന്റെ സഹായത്തോടെ പിടികൂടിയത്. വാഗമണ്ണില്‍ പണിതുകൊണ്ടിരിക്കുന്ന ആഡംബര റിസോര്‍ട്ടിന്റെ ആവശ്യത്തിനാണെന്ന് പറഞ്ഞ് കട ഉടമയെ ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നേരിട്ട് വരാതെ ലോറി അയച്ച് കമ്പി കൈക്കലാക്കിയ ശേഷം ഫോണ്‍ നമ്പര്‍ ഉപേക്ഷിച്ച് നടക്കുകയായിരുന്നു. കമ്പി ലോവര്‍ ക്യാംപിലുള്ള ഒരു കോണ്‍ട്രാക്ടര്‍ക്ക് ഇയാള്‍ മറിച്ച് വില്‍ക്കുകയും ചെയ്തു. ഇത്തരത്തില്‍ മറ്റു പലരെയും ക്രിസ്റ്റി കബളിപ്പിച്ചിട്ടുണ്ടെന്നു സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ഒരു മാസമായി കോട്ടയം ഡിവൈ.എസ്.പി സക്കറിയ മാത്യുവിന്റെ മേല്‍നോട്ടത്തില്‍ പൊലിസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ജില്ലാ പൊലിസ് മേധാവി വി.എം. മുഹമ്മദ് റഫീഖിന്റെ നിര്‍ദേശാനുസരണം ഷാഡോ പൊലിസ് ടീം അംഗമായ എ.എസ്.ഐ ഷിബുക്കുട്ടന്‍, കോട്ടയം ഡിവൈ.എസ്.പി ഓഫിസിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കെ.ആര്‍ അരുണ്‍ കുമാര്‍, വെസ്റ്റ് പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രാധാകൃഷ്ണന്‍, സിവില്‍ പൊലിസ് ഓഫിസര്‍ യേശുദാസ് എന്നിവര്‍ ചേര്‍ന്നാണ് തമിഴ്‌നാട് ലോവര്‍ ക്യാംപില്‍ വച്ച് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."