മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത മറവ് ചെയ്ത മൃതദേഹം പുറത്തെടുത്തു
മാഞ്ഞൂര്‍: മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലിസ്. മാഞ്ഞൂര്‍ കച്ചാലുമലയില്‍ സജീവന്റെ ഭാര്യ ശാലിനി പ്രസവിച്ച കുഞ്ഞാണ് ഇന്നലെ രാവിലെ 8.30 മരിച്ചത്.
മരണത്തില്‍ സംശയമുണ്ടെന്ന പരാതി ഉയര്‍ന്നതോടെ പൊലിസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു.
സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്: ശാലിനി മൂന്ന് ദിവസം മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്് ചെയ്ത ശേഷം ശാലിനിയുടെ കോതനല്ലൂരുള്ള വീട്ടിലേക്ക് കുഞ്ഞുമായി പോകുകയായിരുന്നു.
ഇന്നലെ രാവിലെ മുതല്‍ കുഞ്ഞിന് അനക്കമില്ലാതെയായി. തുടര്‍ന്ന് ശാലിനിയുടെ അമ്മയും 17 വയസ്സുള്ള മകളും ചേര്‍ന്ന് കുഞ്ഞിനെ കുറുപ്പന്തറയിലുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധന നടത്തിയ ഡോക്ടര്‍ കുഞ്ഞ് മരിച്ചതായി അറിയിച്ചു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയെ വീട്ടുമുറ്റത്ത് മറവ് ചെയ്തു. സംഭവത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലിസില്‍ വിവരമറിച്ചു.
ആര്‍.ഡി.ഒ യുടെ നിര്‍ദേശപ്രകാരം വൈക്കം തഹസില്‍ദാരുടെ സന്നിധ്യത്തില്‍ കുഞ്ഞിന്റെ ജഡം പുറത്തെടുത്തു.
തുടര്‍ നടപടിക്കായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."