കേരളത്തെ പുകഴ്ത്തി ഗവര്‍ണറുടെ നയപ്രഖ്യാപനം
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ തുടങ്ങിയത്. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച ഗവര്‍ണര്‍ കേരള സര്‍ക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
മികച്ച നേട്ടങ്ങളുടെ വര്‍ഷമാണ് കടന്നുപോയതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മികച്ച ഭരണനേട്ടത്തിന് നിരവധി പുരസ്‌കാരങ്ങള്‍ കേരളം സ്വന്തമാക്കി. ഓഖി ദുരന്തത്തില്‍ മികച്ച പ്രതികരണമായിരുന്നു സര്‍ക്കാറിന്റേതെതെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് സര്‍ക്കാര്‍ കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കി. ദുരിത ബാധിതര്‍ക്ക് സഹായം നല്‍കി. എന്നാല്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഓഖി ദുരന്തത്തില്‍പ്പെട്ടവരെ പൂര്‍ണമായി തിരികെ എത്തിക്കാന്‍ കഴിഞ്ഞില്ല. ദുരന്തനിവാരണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. വികസനത്തില്‍ പരിസ്ഥിതിയെ പരിഗണിക്കണമെന്ന് ഓഖി മുന്നറിയിപ്പ് നല്‍കുന്നുവെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
അഴിമതി കുറവുള്ള സംസ്ഥാനമാണ് കേരളം. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന് മികച്ച പരിഗണന നല്‍കിയതും അദ്ദേഹം എടുത്തു പറഞ്ഞു.
അതേസമയം നയപ്രഖ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചു. ജി.എസ്. ടിയും നോട്ട് നിരോധവും സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. അധ്യാപകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25,30,31 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി രണ്ടിന് 2018 19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസം ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയാണ്. സര്‍വകലാശാലാ നിയമ ഭേദഗതി ഉള്‍പ്പെടെ ഓര്‍ഡിന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളും സഭയില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."