HOME
DETAILS
MAL
അങ്ങാടിപ്പുറം ഗവ. പോളി കോളജില്‍ സംഘര്‍ഷം: രണ്ടു മണിക്കൂറോളം ദേശീയപാത നിശ്ചലം
backup
January 22 2018 | 11:01 AM
പെരിന്തല്‍മണ്ണ: കൊടിമരം നാട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുന്‍പ് ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ന് അങ്ങാടിപ്പുറം ഗവ. പോളി ടെക്‌നിക് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
കോളജില്‍ നിന്നു റോഡിലേക്കിറങ്ങിയ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്പരം റോഡില്‍ വാക്കേറ്റവും അക്രമണവും തുടര്‍ന്നു.
[caption id="attachment_479023" align="aligncenter" width="630"] അക്രമത്തില്‍ തകർന്ന കാർ[/caption]
രണ്ട് മണിക്കൂറുകളോളം ദേശീയ പാത നിശ്ചമായി. ഒരു വിഭാഗക്കാര്‍ പെരിന്തല്‍മണ്ണ മുസ്‌ലിം ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ചാണ് പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്. പ്രതിഷേധ പ്രകടനത്തിനിടെ പൊലിസ് ലാത്തി വീശി. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."