ബിന്‍ലാദനെ പിടികൂടാന്‍ സഹായിച്ച പാകിസ്താന്റെ മുന്‍ യു.എസ് അംബാസിഡര്‍ക്കെതിരേ കേസ്
ഇസ്ലാമാബാദ്: ബിന്‍ ലാദനെ പിടികൂടാന്‍ സഹായിച്ച പാകിസ്താന്റെ മുന്‍ യു.എസ് അംബാസിഡര്‍ക്കെതിരേ കേസ്. പാകിസ്താന് അംബാസിഡര്‍ ഹുസൈന് ഹഖാനിക്കെതിരേയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈന്യത്തിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും വിദ്വേഷ പ്രസംഗം നടത്തുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള കേസ്. വാഷിങ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തിന്റെ പേരിലാണ് ഹഖാനി കൂടുതലും വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്നത്. ഒസാമ ബിന്‍ ലാദനെ പിടികൂടുന്നതിന് യു.എസ് സൈന്യത്തെ സഹായിച്ചതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ലേഖനം.
പുസ്തകങ്ങളിലൂടെയും ദിനപ്പത്രങ്ങളിലെഴുതിയ ലേഖനങ്ങളിലൂടെയും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ രണ്ട് പൊലിസ് സ്റ്റേഷനുകളിലാണ് ഹഖാനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2008 മുതല്‍ 2011 വരെയാണ് ഹഖാനി പാകിസ്താന്റെ യു.എസ് അംബാസിഡര്‍ സ്ഥാനത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."