HOME
DETAILS

പടിഞ്ഞാറിന്റെ റഷ്യന്‍ഭീതി ശീതയുദ്ധകാലത്തേക്കാളും ശക്തം: വിദേശകാര്യ മന്ത്രി

  
backup
January 22 2018 | 23:01 PM

%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ad%e0%b5%80


മോസ്‌കോ: പടിഞ്ഞാറിന്റെ റഷ്യന്‍ഭീതി ശീതകാലത്തിനേക്കാളും ശക്തമായിരിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമാണ് നിലവിലെ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഭീതി. ശീതകാലത്തു പോലും തങ്ങള്‍ ഇത്തരത്തിലൊന്ന് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനു മുന്നോടിയായി റഷ്യന്‍ ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് സെര്‍ജി ലാവ്‌റോവ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പ് ഇക്കാര്യത്തില്‍ ചില ഔചിത്യങ്ങളൊക്കെയുണ്ടായിരുന്നു. എന്നാലിന്ന് ഈ വിഷയത്തില്‍ യാതൊരു ഔചിത്യവുമില്ലാത്ത അവസ്ഥയാണ്. സാധ്യമായ എല്ലാ വിധത്തിലും റഷ്യയെ ശിക്ഷിക്കുകയാണ് ലക്ഷ്യം. യു.എസിനെയും യൂറോപ്യന്‍ യൂനിയനെയും കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു സെര്‍ജി ലാവ്‌റോവിന്റെ പ്രതികരണം. യു.എസും യൂറോപ്യന്‍ യൂനിയനും ചേര്‍ന്നെടുത്ത ഉപരോധം അടിസ്ഥാനമില്ലാത്തതാണ്. അദ്ദേഹം പറഞ്ഞു.
അടുത്ത മാസം ദക്ഷിണകൊറിയയിലെ പ്യോങ്‌യാങില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ നിന്ന് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി റഷ്യയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. റഷ്യയില്‍നിന്നുള്ള അത്‌ലറ്റുകള്‍ക്കാര്‍ക്കും നിലവില്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാനാകാത്ത സാഹചര്യമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സെര്‍ജി ലാവ്‌റോവിന്റെ പ്രതികരണം. 2014ല്‍ റഷ്യ ആതിഥേയത്വം വഹിച്ച ശീതകാല ഒളിംപിക്‌സില്‍ സര്‍ക്കാരിന്റെ അറിവോടെ അത്‌ലറ്റുകള്‍ക്ക് ഉത്തേജകമരുന്ന് നല്‍കി എന്ന ആരോപണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് നിരോധനത്തിലേക്ക് വഴിതെളിച്ചത്.
അതേസമയം തങ്ങള്‍ ശുദ്ധരാണെന്നു തെളിയിക്കാന്‍ കഴിയുന്ന റഷ്യന്‍ താരങ്ങള്‍ക്ക് ഒളിംപിക് അത്‌ലറ്റ് ഫ്രം റഷ്യ എന്ന ലേബലില്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  12 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  12 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  12 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  12 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  12 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  12 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  12 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  12 days ago