HOME
DETAILS
MAL
വനിതാ പച്ചക്കറി സംരംഭം; വിത്തുകള്‍ വിതരണം ചെയ്തു
backup
February 11 2017 | 00:02 AM
കൊപ്പം: വിളയൂര്‍ പഞ്ചായത്തില്‍ 15 വാര്‍ഡില്‍നിന്ന് 280 വനിതകള്‍ക്ക് 12 ഇനം പച്ചക്കറി വിത്തുകള്‍ സൗജന്യമായി വിതരണം ചെയ്തു. പച്ചക്കറി കൃഷി നടത്തുന്നതിനായി ജൈവവളം 75 ശതമാനം സബ്സിഡിയിലും ജൈവ കീടനാശിനി 50 ശതമാനം സബ്സിഡിയിലും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷീജ ഉദ്ഘാടനം ചെയ്തു. മെമ്പര്‍ അഹമ്മദ് കുഞ്ഞി അധ്യക്ഷനായി. കൃഷി ഓഫിസര്‍ വി.പി സിന്ധു, അസി.കൃഷി ഓഫിസര്‍ സക്കീര്‍ ഹുസൈന്, മെമ്പമാരായ സൗമ്യ, ചൈതന്യ, ജൈവ ക്ലസ്റ്റര്‍ ചെയര്മാന് പി.കെ ചാമി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."