HOME
DETAILS

വെള്ളമില്ല; വാഴക്കൃഷി നശിക്കുന്നു

  
backup
February 11 2017 | 00:02 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b5%e0%b4%be%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%a8%e0%b4%b6


ചിറ്റൂര്‍: കനത്ത വരള്‍ച്ചയില്‍ മേഖലയിലെ വാഴക്കൃഷികളും നശിച്ചുതുടങ്ങി. പട്ടഞ്ചേരി,പെരുമാട്ടി പഞ്ചായത്തുകളിലെ വാഴകര്‍ഷകരും ദുരിതത്തിലേക്ക്. നെല്‍കൃഷി പൂര്‍ണമായി നടത്താന്‍ സാഹചര്യത്തില്‍ കാലവര്‍ഷം കനിയുമെന്ന് പ്രതീക്ഷിച്ചാണ് കുറെ കര്‍ഷകര്‍ വാഴ കൃഷിയിലേക്ക് ഇറങ്ങിയത്. വാഴകള്‍ കുലച്ച് പാതിമുപ്പത്തിയ അവസ്ഥയിലുമാണ്.
കുളങ്ങളെയും കിണറുകളെയും ആശ്രയിച്ച് വര്‍ഷങ്ങളായി കൃഷിയിറക്കിയവര്‍ കുളങ്ങള്‍ വററിയതോടെ വെട്ടിലായി. സ്വന്തമായും പാട്ടത്തിനും കൃഷിയിറക്കുന്നവര്‍ ഈ മേഖലയിലുണ്ട്. നാളികേര കര്‍ഷകര്‍ ഇടവിളയായും വാഴക്കൃഷി ചെയ്യുന്നുണ്ട് അതിനും ഉണക്കം ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
കനാലുകളിലൂടെയുള്ള കൃത്യമായ ജലസേചനം ഉറപ്പാക്കാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ വാഴകര്‍ഷകരുടെ ദുരിതത്തിനും കാരണം. പാതിപോലും മൂപ്പെത്താത്ത നേന്ത്രന്‍ കായകള്‍ വില്‍ക്കാനും പറ്റില്ല.
ഒരുവാഴ കുലയ്ക്കുന്നതുവരെ വളര്‍ത്തണമെങ്കില്‍ 120 രൂപ ചിലാവുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. പെരുമാട്ടി പഞ്ചായത്തിലെ പുറയോരത്തെ ഒരു കര്‍ഷകന് മാത്രം മൂന്നര ഏക്കറില്‍ കൃഷിചെയ്ത 4500 വാഴകളും നശിച്ചു. കുളത്തില്‍ വെള്ളമില്ലാത്തതിനാല്‍ ബാക്കിയുള്ളവയും നാശത്തിന്റെ വക്കത്താണ്.
പഞ്ചായത്തികളുടെ വിവിധ പ്രദേശങ്ങളിലായിയുള്ള മുന്നൂറ് ഏക്കറോളം വാഴക്കൃഷി ഇപ്പോള്‍ ഉണക്ക ഭീഷണിയിലുമാണ്. വായ്പ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് തിരിച്ചടവിന് സമയമായിത്തുടങ്ങിയിട്ടുമുണ്ട്. കാലവര്‍ഷം കനിഞ്ഞില്ലെങ്കില്‍ നെല്‍വയലിനോടൊപ്പം വാഴയും തെങ്ങും നശിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago