HOME
DETAILS

മമ്മികള്‍: ദുരൂഹതകളുടെ ചുരുളഴിയുന്നു

  
backup
January 23 2018 | 07:01 AM

%e0%b4%ae%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%a4%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a

കെയ്‌റോ: ഈജിപ്ഷ്യന്‍ രാജാക്കന്മാരുടെ ശേഷിപ്പുകളായ മമ്മികള്‍ എന്നും ഒരു ദുരൂഹതയാണ്. ഇപ്പോഴിതാ ഈജിപ്ഷ്യന്‍ ചരിത്രത്തില്‍ നിന്ന് മയിച്ചുകളയാന്‍ ശ്രമിച്ച രാജ്ഞിയെക്കുറിച്ച് വിവരങ്ങള്‍ പുറത്ത് എത്തുന്നു. അനൈക്‌സേനാമുന്‍ എന്ന രാജ്ഞിയുടെ കല്ലറയെ കുറിച്ചാണ് വിവരങ്ങള്‍ ലഭിച്ചത്.

പ്രശസ്ത രാജാവ് തുത്തന്‍ഖാമാന്‍ ഫറോവയുടെ പത്‌നിയായ അവരെ കുറിച്ചുള്ള ചരിത്ര രേഖകള്‍ ഒന്നുമില്ല.

ലോക പ്രശസ്ത പുരാവസ്തു ഗവേഷകനും ഈജിപ്ത്തിലെ മുന്‍ പുരാവസ്തു വകുപ്പ് മന്ത്രിയുമായ സാവി ഹവാസാണ് ഈ വിവരം ലഭിച്ചതായി ലോകത്തെ അറിയിച്ചത്.

ദുരൂഹതയുടെ ഒരു നീണ്ട നിരയായിരുന്നു അനൈക്‌സേനാമുനിന്റെ ജീവിതം. ചരിത്രത്തില്‍ രേഖകള്‍ ഒന്നുമില്ലെങ്കിലും കേട്ട് കേള്‍വികളായി പ്രചരിച്ച നിരവധി കഥകള്‍ അവരെ കുറിച്ചുണ്ട്. ഈജിപ്തിലെ പ്രശസ്തനായ രാജാവായിരുന്നു തുത്തന്‍ഖാമാന്‍. ഇവരുടെ ഭാര്യ ആയ ശേഷമുള്ള അനൈക്‌സേനാമുന്‍ രാജ്ഞിയുടെ ജീവിതം എന്നും ചരിത്ര പഠിതാക്കളുടെ ഇഷ്ട വിഷയമായിരുന്നു. ആറു മക്കളില്‍ മൂന്നാമത്തവളായി ആയാണ് അനൈക്‌സേനാമുന്‍ ജനിച്ചത്.

പതിമൂന്നാം വയസ്സിലായിരുന്നു പത്തു വയസു മാത്രം പ്രായമുള്ള തുത്തന്‍ഖാമനുമായുള്ള വിവാഹം. ഇരുവരും ഒരച്ഛനും രണ്ടു അമ്മമാര്‍ക്കും ഉണ്ടായ മക്കളാണ്. രണ്ടു മക്കള്‍ ജനിച്ചു.

പക്ഷെ രക്തബന്ധത്തില്‍പെട്ടവരുടെ കുഞ്ഞുങ്ങള്‍ ആയതു കൊണ്ട് തന്നെ വളരെ ചെറുപ്പത്തില്‍ രണ്ടു പേരും മരിച്ചു. പതിനെട്ടാം വയസില്‍ തുത്തന്‍ഖാമന്‍ മരിച്ചു. ആ മരണത്തിന്റെ കാരണം ഇന്നും ദുരൂഹമാണ്. അനൈക്‌സേനാമുന്‍ 21-ാം വയസില്‍ വിധവയായി. അവരെ വിവാഹം ചെയ്യാന്‍ തുത്തന്‍ഖാമന്റെ മുത്തച്ഛന്‍ തീരുമാനിച്ചു. രാജ്ഞി ഈ തീരുമാനത്തെ എതിര്‍ത്തു. തന്നെ വിവാഹം ചെയ്യാന്‍ അനറ്റോളിയന്‍ രാജ്യത്തെ രാജാവിനോട് അവര്‍ ആവശ്യപ്പെട്ടു. പക്ഷെ യാത്രക്കിടയില്‍ വച്ചു ആ രാജാവും മരിച്ചു. അതോടെ മുത്തച്ഛന്‍ അയ് രാജാവ് അവരെ വിവാഹം ചെയ്തു.

രാജാവിനെ മുത്തച്ഛന്‍ കൊന്നതാണെന്നും കഥകളുണ്ട്. എന്തായാലും തുത്തന്‍ഖാന്റെയോ അയ് രാജാവിന്റെയോ അടുത്ത് അവരുടെ ശവകുടീരം മാത്രമില്ല. ആ രാജ വംശത്തിലെ മറ്റെല്ലാവരുടെയും ശവകുടീരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടും ഇത് എങ്ങനെ സംഭവിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്. സണ്‍ ഡിസ്‌ക് എന്നറിയപ്പെടുന്ന പറക്കും തളികയുടെ ആദിമ രൂപത്തെ ആരാധിച്ചിരുന്നവരായിരുന്നു രാജ്ഞി. ഈ വംശത്തെ ഇല്ലാതാക്കാന്‍ പുരോഹിതര്‍ ഗൂഡാലോചന നടത്തി എന്നും കഥയുണ്ട്.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago