HOME
DETAILS

കാരാട്ട്പക്ഷ നിലപാട് ആശയപരമല്ല

  
backup
January 23 2018 | 20:01 PM

about-karat-stand-spm-editorial

രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ ബി.ജെ.പിയെപ്പോലെ കോണ്‍ഗ്രസും എതിര്‍ക്കപ്പെടേണ്ട രാഷ്ട്രീയപ്രസ്ഥാനമാണെന്ന സി.പി.എം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും തീരുമാനം അത്യാപല്‍ക്കരമാണ്. കുറേ വര്‍ഷം കഴിഞ്ഞ് ഇപ്പോഴെടുത്ത തീരുമാനങ്ങള്‍ മറ്റൊരു ചരിത്രമണ്ടത്തരമായിരുന്നുവെന്നു വിലപിച്ചിട്ടു കാര്യമില്ല.
കോണ്‍ഗ്രസുമായുള്ള തെരഞ്ഞെടുപ്പു ധാരണ വേണ്ടെന്ന തീരുമാനം സി.പി.എം കരട് രാഷ്ട്രീയ പ്രമേയത്തില്‍ വേണമെന്നു മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ശാഠ്യം പിടിച്ചതിന്റെ കാരണം ഇപ്പോഴത്തെ ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്കുപോലും അജ്ഞാതമാണ്.
പ്രത്യയശാസ്ത്ര ശാഠ്യമല്ല കാരാട്ട് പക്ഷത്തെ നയിക്കുന്നതെന്നു വ്യക്തം. ബി.ജെ.പിയെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുകയെന്ന നിലപാടു തന്നെയാണ് ഇതിനു പിന്നിലെ അജന്‍ഡ.
ബി.ജെ.പിയെപ്പോലെ കോര്‍പ്പറേറ്റ് ബഹുരാഷ്ട്രക്കുത്തക താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസ് എന്നതിനാലാണ് തങ്ങള്‍ ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്നാണു കാരാട്ട്പക്ഷം പറയുന്നത്.
ഈ ന്യായം പൊള്ളയാണെന്നു ബംഗാളില്‍ സി.പി.എം മുന്നണി ഭരിച്ച കാലത്തെ പ്രവര്‍ത്തനങ്ങള്‍ തന്നെ സാക്ഷ്യമാണ്. അന്താരാഷ്ട്ര കുത്തകയായ സലിം ഗ്രൂപ്പിനും ടാറ്റയ്ക്കും വേണ്ടി സിലുഗുരിയിലെയും നന്ദിഗ്രാമിലെയും കര്‍ഷകരെ അവരുടെ കൃഷി ഭൂമിയില്‍നിന്നും കിടപ്പാടങ്ങളില്‍നിന്നും ആട്ടിയോടിച്ചത് സി.പി.എം ഭരിക്കുമ്പോഴാണ്. അന്നു പ്രകാശ് കാരാട്ടായിരുന്നു പാര്‍ട്ടി ജനറല്‍സെക്രട്ടറി.
തൊഴിലാളി വിരുദ്ധവും കുത്തകപ്രീണനവും നിറഞ്ഞ അത്തരമൊരു നിലപാട് കോണ്‍ഗ്രസ് ഭരിച്ചതോ ഭരിക്കുന്നതോ ആയ ഏതെങ്കിലും സംസ്ഥാനത്തു നടന്നിട്ടുണ്ടോ. കോണ്‍ഗ്രസിന്റെ കുത്തകപ്രേമമെന്നതു പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കാരാട്ട് പക്ഷം പറയുന്നതാണ്.
ആ കള്ളക്കളി ജനം കൂടി അറിയട്ടെ എന്നു കരുതിയാണ് എന്താണ് നിങ്ങളുടെ അജന്‍ഡയെന്നു യെച്ചൂരി ചോദിച്ചത്.
വ്യക്തി വൈരാഗ്യത്താലും വ്യക്തിതാല്‍പര്യത്താലുമാണ് കാരാട്ട്പക്ഷം ഇടതുപക്ഷ മതനിരപേക്ഷസഖ്യമെന്ന കപട ആശയം പുറത്തുവിടുന്നത്. തെരഞ്ഞെടുപ്പു നടക്കുന്നിടത്തെല്ലാം സി.പി.എം നോട്ടയ്ക്കു പിന്നിലാണ്.
അത്രയും ദുര്‍ബലമാണെങ്കിലും ഗുജറാത്തില്‍ ബി.ജെ.പി നിസാര വോട്ടുകള്‍ക്കു പല സ്ഥലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിച്ചത് സി.പി.എമ്മിന്റെ ഒരുകൈ സഹായത്താലായിരുന്നു.
അടുത്തമാസം ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നു. അവിടെ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന മണിക് സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചിരിക്കുകയാണ് ഈ തീരുമാനത്തിലൂടെ സി.പി.എം. ദേശീയസുരക്ഷാ ഉപദേഷ്ടാവുവരെ ബി.ജെ.പിക്കുവേണ്ടി നിലമൊരുക്കാന്‍ ത്രിപുരയിലെത്തിയപ്പോള്‍ കോണ്‍ഗ്രസിനെ അകറ്റിനിര്‍ത്താനുള്ള കാരാട്ട്പക്ഷ അജന്‍ഡ തിരിച്ചറിയേണ്ടതുണ്ട്.
പ്രകാശ് കാരാട്ടിന്റെയും കേരളത്തിലെ സി.പി.എം സര്‍ക്കാരിന്റെയും താല്‍പര്യം ഒന്നിച്ചുപോകുന്നത് അപകടകരമായ അവസ്ഥയായിരിക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കുക. ബി.ജെ.പിയുടെ പല നയങ്ങളെയും കൈയുംനീട്ടി സ്വീകരിക്കുകയാണു പിണറായി.
ഇതു ലാവ്‌ലിന്‍ കേസില്‍നിന്നു തലയൂരാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന ആരോപണം ഇപ്പോള്‍ത്തന്നെയുണ്ട്. അവസാന നിമിഷത്തില്‍ മാത്രമാണു സി.ബി.ഐ ലാവ്‌ലിന്‍ വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ലാലു പ്രസാദ് യാദവിനെതിരേയും കാര്‍ത്തി ചിദംബരത്തിനെതിരേയും സി.ബി.ഐ കാണിക്കുന്ന ഉശിര് ലാവ്‌ലിന്‍ കേസില്‍ കാണിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. ടി.പി ചന്ദ്രശേഖരനെ വധിച്ചതു സി.പി.എം ഉന്നതനേതാക്കളുടെ അറിവോടെയാണെന്ന ആരോപണം അന്വേഷിക്കപ്പെടാതെ പോകുകയാണല്ലോ.
പ്രകാശ് കാരാട്ടിന്റെ ബന്ധുവിന്റെ ടിവി ചാനല്‍ ഉള്‍പ്പെട്ട സാമ്പത്തികാരോപണങ്ങളും നിലനില്‍ക്കുന്നു. ഇത്തരമൊരു പശ്ചാതലത്തില്‍ കോണ്‍ഗ്രസ് സഖ്യമെന്ന ആശയം ആറ്റില്‍ കളയാന്‍ നേതൃത്വം മടിക്കുന്നില്ല.
31 വോട്ടിനെതിരേ 55 വോട്ടിനു യച്ചൂരിയുടെ പ്രമേയത്തെ പരാജയപ്പെടുത്തിയ നീക്കത്തെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  an hour ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  2 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  11 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  11 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  11 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  12 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  12 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  12 hours ago