HOME
DETAILS
MAL
നിരോധിച്ച പുകയില ഉല്പന്നങ്ങള് പിടികൂടി
backup
February 11 2017 | 01:02 AM
വാടാനപ്പള്ളി: അന്യസംസ്ഥാനക്കാര്‍ നടത്തുന്ന പാന്‍ ഷോപ്പുകളില്‍ നിന്നും നിരോധിച്ച പുകയില ഉല്പന്നങ്ങള് എക്സൈസ് പിടികൂടി. നാല് കിലോഗ്രാം നിരോധിത ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഗീതാഗോപി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലഹരി വിരുദ്ധ തീരദേശം പദ്ധതിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.നാട്ടിക, വലപ്പാട് പ്രദേശങ്ങളില്‍ ബംഗാള്‍, യു.പി തൊഴിലാളികള്‍ നടത്തുന്ന കടകളിലായിരുന്നു റെയ്ഡ്. ഇവരില്‍ നിന്നും ഫൈന്‍ ഈടാക്കുകയും ചെയ്തു. എക്സൈസ് ഇന്‍സ്പെക്ടര്‍ എം. നൗഷാദ്, പ്രിവന്റീവ് ഓഫീസര്‍ പി.എന്‍ കൃഷ്ണന് കുട്ടി, സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എം കണ്ണന് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."