കുപ്രസിദ്ധ ഗുണ്ട കട്ടി കടിയന്‍ രാമദാസ് പൊലിസ് പിടിയില്‍
വടക്കാഞ്ചേരി: കൊലപാത കേസുകളടക്കം നിരവധി കേസുകളിലെ പ്രതി കുപ്രസിദ്ധ ഗുണ്ട നടത്തറ കാച്ചേരി പുത്തന്‍വീട്ടില്‍ രാമദാസ്(കട്ടി കടിയന്‍ 36) വടക്കാഞ്ചേരിയില്‍ പൊലിസ് പിടിയിലായി. വ്യവസായ മന്ത്രി എ.സി മൊയ്തീന്റെ വീട്ടില്‍ നടന്ന മോക്ഷണശ്രമം അന്വേഷിക്കുന്നതിന് തൃശൂര്‍ ജില്ലാ പൊലിസ് മേധാവി എന്‍.വിജയകുമാര്‍ ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ കുന്നംകുളം ഡി.വൈ.എസ്.പി പി വിശ്വംഭരന്റെ നേതൃത്വത്തില്‍ രൂപീകൃതമായ പ്രത്യേക അന്വേഷണ സംഘമാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് രാമദാസിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 2 ന് ഗൊറില്ല രാജേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോള്‍ ഇയാളൊടൊപ്പം ഉണ്ടായിരുന്ന രാമദാസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഗുണ്ടാ നേതാക്കളായിരുന്ന ദുര്‍ഗാ പ്രസാദ്, ടോണി എന്നിവരെ വെട്ടി കൊന്ന കേസിലും 2006ല്‍ ചെറുപ്പളശ്ശേരി സ്വദേശി വീരമംഗലത്ത് രവിയെ കൊന്ന കേസിലും രാമദാസ് ഉള്‍പ്പെട്ടിട്ടുണ്ട്.
ഒല്ലൂര്‍,പുതുക്കാട്, മണ്ണുത്തി, തൃശൂര്‍ വെസ്റ്റ്, ഈസ്റ്റ്, ചെറുപ്പളശ്ശേരി, വലപ്പാട്, കുന്നംകുളം, ഗുരുവായൂര്‍ എന്നീ സ്റ്റേഷന്‍ അതിര്‍ത്തികളില്‍ കൊലപാതക ശ്രമം,അടിപിടി, കവര്‍ച്ച തട്ടികൊണ്ടു പോകല്‍, മോക്ഷണം പിടിച്ചുപറി മാരകായുധങ്ങള്‍ കൈവശം വെക്കല്‍, കഞ്ചാവ്, മയക്കുമരുന്ന്, സ്‌ഫോടകവസ്തു നിയമ പ്രകാരമുള്ള കേസ് തുടങ്ങി 70 ഓളം കേസുകളില്‍ പ്രതിയാണ്. കാപ്പ നിയമ പ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ജില്ലയിലെ നിരവധി പൊലിസ് സ്റ്റേഷനുകളില്‍ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. തെക്കുംകര ഭാഗത്ത് ഒളിവില്‍ കഴിഞ്ഞാണ് കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നതെന്ന് പൊലിസ് അറിയിച്ചു. വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജ്,എസ്.ഐ. കെ.സി രതീഷ്, റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐമാരായ എം.പി മുഹമ്മദ് റാഫി, കെ.എം. മുഹമ്മദ് അഷറഫ്, സി.ആര്‍ പ്രദീപ്, പി. ജയകൃഷ്ണന്‍, സി.ജോബ്,സൂരജ്. വി.ദേവ്, ലിജു ഇയ്യാനി, ആനന്ദന്‍, ബ്രിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."