HOME
DETAILS

യഹൂദ സ്മാരകങ്ങള്‍ പുരാവസ്തു വകുപ്പിനെ ഏല്‍പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം

  
backup
February 11 2017 | 01:02 AM

%e0%b4%af%e0%b4%b9%e0%b5%82%e0%b4%a6-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b8


മാള: മാള ടൗണിനോട് ചേര്‍ന്നുള്ള യഹൂദ സ്മാരകങ്ങള്‍ പുരാവസ്തു വകുപ്പിനെ ഏല്‍പ്പിക്കാനുള്ള മാള ഗ്രാമപഞ്ചായത്തിന്റെ ഫെബ്രുവരി ആറാം തിയ്യതിയിലെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ടൗണിലെ വ്യാപാരികളും പരിസര വാസികളും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് മെമ്മോറാണ്ടം നല്‍കി. ഈമാസം ആറാം തിയ്യതി ഉച്ചക്ക് 2.30 ന് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ മാള ടൗണിലെ യഹൂദ സ്മാരകങ്ങളായ സിനഗോഗും സെമിത്തേരിയും പുരാവസ്തു വകുപ്പിന് കൈമാറുവാനുള്ള തീരുമാനം കൈകൊണ്ടതായാണ് അറിയുന്നത്.
മാള ടൗണിലെ പലഭാഗങ്ങളിലായി പലതരം കച്ചവടങ്ങള്‍ ചെയ്യുന്നവരും താമസിക്കുന്നവരുമായ തങ്ങള്‍ക്കിക്കാര്യത്തില്‍ പരാതിയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.1958 ലെ കേന്ദ്ര പുരാവസ്തു നിയമപ്രകാരവും 2010 ലെ ഭേദഗതി പ്രകാരവും പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്ന സംരക്ഷിത സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവ് നിരോധിത മേഖലയായും പുരാവസ്തു വകുപ്പിന്റെ സ്ഥല പരിശോധനക്ക് ശേഷം 100 മീറ്റര്‍ മുതല്‍ 300 മീറ്റര്‍ വരെയെങ്കിലും നിര്‍ബന്ധിത മേഖലയായും പ്രഖ്യാപിക്കണമെന്ന വ്യവസ്ഥയാണ് നിയമം അനുശാസിക്കുന്നത്. ഇങ്ങിനെ വന്നാല്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള യഹൂദ സിനഗോഗിനും സിമിത്തേരിക്കും പുറമേ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാളക്കടവ്, മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ്, ഗ്രാമപഞ്ചായത്ത് കാര്യാലയവും പരിസരവും ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, മാള പൊലിസ് സ്റ്റേഷന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കാര്യാലയം, ട്രഷറി കെട്ടിടം എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കാര്‍മ്മല്‍ കോളജ്, സൊക്കോര്‍സൊ ഹയര്‍ സെക്കന്ററി സ്‌കൂള്‍, സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാള മുഹിയുദ്ധീന്‍ ജുമാ മസ്ജിദ്, ഐ.എസ്.ടി മസ്ജിദ്, സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയം, കുടുംബ ക്ഷേത്രങ്ങള്‍ തുടങ്ങിയവയുടെ പരിസരങ്ങളിലൊന്നും തന്നെ യാതൊരു വിധത്തിലുള്ള പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റ പണികളോ നടത്തുവാന്‍ സാധ്യമല്ലെന്നാണ് നിയമം പറയുന്നത്. ഭൂമി കുഴിക്കാന്‍ പോലും നാഷണല്‍ മോണ്യൂമെന്റ് അതോറിറ്റിയുടെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ സാധ്യമല്ലെന്നും നിയമം അനുശാസിക്കുന്നു. പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഒരു മാസത്തെ നോട്ടീസ് നല്‍കി ആക്ഷേപങ്ങള്‍ കേട്ടതിന് ശേഷം മാത്രമേ പുരാവസ്തു വകുപ്പ് പ്രഖ്യാപനം നടത്തുകയുള്ളൂ എന്നിരിക്കേ ഇക്കാര്യത്തില്‍ തല്‍പ്പര കക്ഷികളായ പ്രദേശ വാസികള്‍ക്ക് പറയാനുള്ളതൊന്നും അവതരിപ്പിക്കാന്‍ അവസരം നല്‍കാതെയാണ് ഈ സ്മാരകങ്ങള്‍ പുരാവസ്തു വകുപ്പിന് വിട്ടു കൊടുക്കാന്‍ ശ്രമിക്കുന്നത്. 62 വര്‍ഷത്തിലേറെയായി പഞ്ചായത്തിന്റെ അധീനതയിലും കൈവശത്തിലുമുള്ള യഹൂദ സ്മാരകങ്ങള്‍ പുരാവസ്തു വകുപ്പിന് വിട്ട് കൊടുക്കാനെടുത്ത തീരുമാനത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നും മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago