തലപ്പുഴ സ്‌കൂളിലെ പ്രതിഭകളെ ആദരിച്ചു
തലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവയില്‍ ഉന്നത വിജയംനേടിയ തലപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി പ്രതിഭകളെ സ്‌കൂള്‍ പി.ടി.എ, തലപ്പുഴ സാംസ്‌ക്കാരിക നിലയം എന്നിവയുടെ നേതൃത്വത്തില്‍ ആദരിച്ചു. അനുമോദന സമ്മേളനം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് വി.ടി ഷാജി അധ്യക്ഷനായി. തവിഞ്ഞാല്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ജെ ഷജിത്ത്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബിത, വാര്‍ഡ് മെമ്പര്‍ സി പ്രസാദ്, പ്രിന്‍സിപ്പല്‍ ഷീജ പി.എസ്, ഹെഡ്മാസ്റ്റര്‍ ഹരീന്ദ്രന്‍ മാവില, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നാരായണന്‍, ഗിരീഷ് കട്ടക്കളം, കെ.വി സമാന്‍ സംസാരിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അറബി പദ്യം ചൊല്ലലില്‍ ഒന്നാംസ്ഥാനം നേടിയ മുഹമ്മദ് ഷാറൂഖിനും അറബിഗാനം, കഥാ പ്രസംഗം എന്നിവയില്‍ എഗ്രേഡ് നേടിയ ഫാത്തിമ ദുജാനക്കും ദേശീയ വടംവലി മത്സരത്തിലെ കേരളാ ടീം അംഗം അക്ഷത വി.എസിനും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍, തലപ്പുഴ സാംസ്‌ക്കാരിക നിലയം ട്രഷറര്‍ കെ അബദുറഹിമാന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന ഗണിത ശാസ്ത്രമേളയിലും പ്രവര്‍ത്തി പരിചയമേളയിലും എ ഗ്രേഡ് നേടിയവര്‍ക്ക് തവിഞ്ഞാല്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷജിത്ത്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബിത എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. സംസ്ഥാന കായികമേളയില്‍ പങ്കെടുത്തവര്‍ക്കും സംസ്ഥാന വിദ്യാരംഗം മേളയില്‍ പങ്കെടുത്തവര്‍ക്കുമുള്ള ഉപഹാരംങ്ങളും വാര്‍ഡ് മെമ്പര്‍ സി പ്രസാദും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."