HOME
DETAILS

കേന്ദ്രത്തിന്റെ കൊള്ളയ്ക്ക് സംസ്ഥാനം കൂട്ടുനില്‍ക്കരുത്

  
backup
January 25 2018 | 01:01 AM

kendrathinte-kollakk-samsthanam-koottu-nilkkaruth


ഇന്ധനവിലയില്‍ പ്രതിഷേധിച്ച് മോട്ടോര്‍വ്യവസായ സംരക്ഷണസമിതി സംസ്ഥാനവ്യാപകമായി ഇന്നലെ നടത്തിയ പണിമുടക്ക് സമരം കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനകൊള്ളയ്ക്കു നല്‍കിയ കനത്ത താക്കീതാണ്. അമിതവില ഈടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. അല്ലാത്തപക്ഷം നിയന്ത്രിക്കാനാവാത്തവിധം ജനരോഷം ആളിപ്പടരും.
ഇന്ധനവിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധന ജനങ്ങള്‍ സഹിക്കുകയായിരുന്നു. ആ ക്ഷമയാണ് ഒരു തത്വദീക്ഷയുമില്ലാതെ ഇന്ധനവില അടിക്കടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉപായമായി എടുത്തത്. ജനത്തിന്് ക്ഷമിക്കാവുന്നതിനും പരിധിയുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ ഓര്‍ക്കണം.
കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരാകട്ടെ കേന്ദ്രത്തിന്റെ ഇന്ധനവില വര്‍ധനവിനെതിരേ പുറമേയ്ക്കു പ്രതിഷേധിക്കുന്നുണ്ടെങ്കിലും അകമേ ആഹ്ലാദിക്കുകയാണ്. അമിതവില വര്‍ധനവിലൂടെ സംസ്ഥാനത്തിനു ലഭിക്കുന്ന അധികനികുതി വേണ്ടെന്നു വയ്ക്കാന്‍ ധനമന്ത്രി തോമസ് ഐസക് തയാറല്ല. കേന്ദ്രത്തെ പഴിചാരി 'കിട്ടാവുന്നിടത്തോളം ഇങ്ങുപോരട്ടെ' എന്ന നിലപാടാണു സംസ്ഥാന സര്‍ക്കാരിന്റേത്.
അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില അടിക്കടി താണുകൊണ്ടിരിക്കുമ്പോഴാണ് ഈ വില വര്‍ധനവ്. കുത്തകകളെ സഹായിക്കാന്‍ വേണ്ടിയാണിതെന്നതില്‍ സംശയമില്ല. കേന്ദ്രം അത്തരത്തില്‍ ഷൈലോക്കിന്റെ നിലപാടെടുക്കുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ അഭിമാനിക്കുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍ അതിനു വളംവച്ചുകൊടുക്കുകയും ചൂഷണത്തില്‍ പങ്കാളികളാകുകയും ചെയ്യുന്നത് തങ്ങളെ അധികാരത്തിലെത്തിച്ചവരോടുള്ള വെല്ലുവിളിയാണ്. കത്തുന്ന പുരയില്‍നിന്ന് ഊരുന്ന കഴുക്കോല്‍ ലാഭമെന്ന ചിന്താഗതിയാണത്.
അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധന കാരണം വിപണിയില്‍ ഉപ്പുതൊട്ടു കര്‍പ്പൂരം വരെ എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ചുയരുകയാണ്. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയാണ് അതു തകര്‍ക്കുന്നത്. കള്ളപ്പണക്കാരെയും പൂഴ്ത്തിവയ്പുകാരെയും പുകച്ചു പുറത്തുചാടിക്കുമെന്നും കള്ളപ്പണം പിടിച്ചെടുത്തു സാധാരണക്കാരന്റെ അക്കൗണ്ടില്‍ വരവുവയ്ക്കുമെന്നും വീമ്പിളക്കി ജനങ്ങളെ വഞ്ചിച്ച ബി.ജെ.പി സര്‍ക്കാര്‍ ഇന്ധനവിലവര്‍ധനവിലൂടെ സാധാരണക്കാരനെ നാള്‍ക്കുനാള്‍ ഞെക്കിക്കൊന്നു കൊണ്ടിരിക്കുകയും കോര്‍പ്പറേറ്റുകളെ കൊഴുപ്പിച്ചുകൊണ്ടിരിക്കുകയുമാണ്.
അത് കണ്ടറിഞ്ഞു ചെറുക്കാതെ പ്രസംഗത്തിലും പ്രസ്താവനയിലും കോര്‍പറേറ്റ് വിരോധം ഭാവിക്കുകയും അകത്തു ബി.ജെ.പി സര്‍ക്കാരിനെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് ഇടതുമുന്നണി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഏറ്റവുമൊടുവിലായി ജി.എസ്.ടി നികുതിയുടെ കാര്യത്തില്‍വരെ കേരളം അതു കണ്ടതാണ്. ജി.എസ്.ടി ജനദ്രോഹമാണെന്നു തിരിച്ചറിഞ്ഞിട്ടും അതു നടപ്പാക്കുന്നതില്‍ സമ്പൂര്‍ണ പിന്തുണ നല്‍കുകയും കേരളത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപ്പാക്കുകയുമാണു ചെയ്തത്.
ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത മൂലം സാധാരണക്കാരായ ജനങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. കച്ചവടക്കാരില്‍ ചിലര്‍ ജി.എസ്.ടി രജിസ്‌ട്രേഷന്‍ പോലും നടത്താതെ ജി.എസ്.ടി പിരിച്ചു സ്വന്തം പോക്കറ്റില്‍ നിക്ഷേപിക്കുകയാണ്. കഴിഞ്ഞവര്‍ഷം രാജ്യത്തെ വന്‍കിടക്കാര്‍ക്കാണ് ഏറ്റവുമധികം സാമ്പത്തികലാഭമുണ്ടായതെന്നു മാധ്യമങ്ങള്‍ കണക്കുകള്‍ ഉദ്ധരിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സാധാരണക്കാരെയും തൊഴിലാളികളെയും രൂക്ഷമായ വിലക്കയറ്റത്തിന്റെ രൂപത്തില്‍ ഇന്ധന വിലവര്‍ധന ബാധിക്കുമ്പോള്‍ വിപണിയില്‍ പോലും കേരള സര്‍ക്കാര്‍ ഇടപെടുന്നില്ല. കൂലിത്തൊഴിലാളികള്‍ക്കു ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ല്‍ ഒമ്പതു ശതമാനമായിരുന്നു എക്‌സൈസ് തീരുവ. ഇന്നത് 21 ശതമാനത്തില്‍ എത്തിയിരിക്കുന്നു. കേന്ദ്രം കൂട്ടുന്നതിനനുസരിച്ചു ചാകര കിട്ടുന്നതുപോലെ കേരളസര്‍ക്കാരിനും കൂടിയ നികുതി കിട്ടുന്നു. ചുരുക്കത്തില്‍, കടലിനും ചെകുത്താനുമിടയിലായിരിക്കുന്നു സാധാരണക്കാരന്റെ ജീവിതം.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ബി.ജെ.പി സര്‍ക്കാര്‍ അടിക്കടി ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. അപ്പോഴൊക്കെയും അതില്‍നിന്നു കിട്ടുന്ന അധികവരുമാനം വേണ്ടെന്നുവയ്ക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. അധികനികുതിയിനത്തില്‍ ലഭിക്കുമായിരുന്ന 600 കോടി രൂപയാണു യു.ഡി.എഫ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചത്. അത്രയെങ്കിലും കരുണ കേരളജനതയോടു കാണിക്കാന്‍ തൊഴിലാളി വര്‍ഗ സര്‍ക്കാര്‍ തയ്യാറാകേണ്ടതല്ലേ.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  34 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  4 hours ago