കെ.ബി.പി.എസില്‍ പാഠപുസ്തക വിതരണത്തില്‍ വന്‍ ക്രമക്കേട്
കാക്കനാട്: പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്തതില്‍ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെ.ബി.പി.എസ്) യില്‍ വന്‍ ക്രമക്കേട്.
കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിതരണച്ചെലവായി 17.15 കോടിയുടെ കുടിശ്ശികയാണ് ധനകാര്യവകുപ്പ് തടഞ്ഞിരിക്കുന്നത്. പാഠപുസ്‌കം വിതരണം ചെയ്തതിന്റെ കൃത്യമായ റിപ്പോര്‍ട്ടുകളും കണക്കുകളും യഥാസമയം സമര്‍പ്പിക്കാതിരുന്നതാണ് കുടിശ്ശിക തടയാന്‍ പ്രധാന കാരണമായി ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
പാഠപുസ്തകം അച്ചടിക്കാന്‍ പ്രിന്റ് ഓര്‍ഡര്‍ നല്‍കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടറാണെങ്കിലും പണം നല്‍കേണ്ടത് ധനവകുപ്പാണ്. കെ.ബി.പി.എസ് സമര്‍പ്പിച്ച കണക്കുകള്‍ പൊരുത്തപ്പെടുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്. അച്ചടിച്ച പാഠപുസ്തകങ്ങളും വിതരണവും തമ്മില്‍ പൊരുത്തപ്പെടാത്തതാണ് പ്രധാന ന്യൂനതയായി ചൂണ്ടിക്കാട്ടുന്നത്.
അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പാഠപുസ്ത വിതരണത്തിലാണ് വ്യാപക ക്രമക്കേടുകള്‍.
അണ്‍എയ്ഡഡ് സ്‌കൂളുകള്‍ പാഠപുസ്തക ഓഫിസറുടെ റിലീസ് ഓര്‍ഡറുമായി ഡിപ്പോകളിലെത്തിയാല്‍ പുസ്തകങ്ങള്‍ നല്‍കുന്ന വിധത്തിലായിരുന്നു വിതരണം ക്രമീകരിച്ചിരുന്നത്. കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷങ്ങളിലായി കെ.ബി.പി.എസ് നേരിട്ടാണ് പാഠപുസ്‌ക വിതരണം നടത്തുന്നത്. 3293 സ്‌കൂള്‍ സൊസൈറ്റികളിലും അണ്‍എയ്ഡഡ് സ്‌കൂളുകളിലും ഒന്നാംവാല്യം 2.9 കോടിയും രണ്ടാം വാല്യം 2.41 കോടിയും മൂന്നാം വാല്യം 76 ലക്ഷവും ഉള്‍പ്പെടെ ആകെ 6.07 കോടി പുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് കെ.ബി.പി.എസിനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം മാത്രം അച്ചടിക്കൂലിയായി 13.07 കോടിയും കടലാസ് വാങ്ങിയതിന് 24.82 കോടിയും സര്‍ക്കാര്‍ കെ.ബി.പി.എസിന് നല്‍കാനുണ്ട്.
പാഠപുസ്‌ക വിതരണത്തില്‍ കണക്കുകള്‍ സമര്‍പ്പിക്കാതിരുന്ന രണ്ട് ഉദ്യോഗസ്ഥരെ കെ.ബി.പി.എസ് എം.ഡി കെ. കാര്‍ത്തിക് ചുമതലയില്‍നിന്ന് ഒഴിവാക്കി.
പ്രൊഡക്ഷന്‍ മാനേജര്‍ക്കും ഫിനിഷിങ് ഗുഡ്‌സ് അസി.മാനേജര്‍ക്കുമാണ് പാഠപുസ്തക വിതരണത്തിന്റെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."