നദീജല തര്‍ക്കം: ഇന്ന് കര്‍ണാടക ബന്ദ്
ബംഗളൂരു: ഗോവയുമായുള്ള നദീജലത്തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത കര്‍ണാടക ബന്ദ് ഇന്ന്.
ഉത്തര കന്നഡ മേഖലയില്‍ കര്‍ഷകര്‍ ജലത്തിനായി ആശ്രയിക്കുന്നത് മഹാദായി നദിയെയാണ്. എന്നാല്‍ ആവശ്യത്തിന് വെള്ളം വിട്ടുനല്‍കാന്‍ ഗോവ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നതാണ് കര്‍ണാടക ആരോപിക്കുന്നത്.
ഇതേതുടര്‍ന്നാണ് കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്തത്.
ഇന്ന് രാവിലെ ആറിന് തുടങ്ങുന്ന ബന്ദ് വൈകിട്ട് ആറുവരെയാണ്. പ്രമുഖ ആക്ടിവിസ്റ്റും മുന്‍ എം.എല്‍.എയുമായ വടല്‍ നാഗരാജ് നയിക്കുന്ന കന്നഡ ഓകുഡയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ സംയുക്തമായാണ് ബന്ദ് നടത്തുന്നത്.
ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂനിയനുകളും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
ഗോവയും മഹാരാഷ്ട്രയുമായി ചര്‍ച്ച ചെയ്ത് കര്ണാടകക്കുകൂടി നദീജലം വിട്ടുനല്‍കാന്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് കന്നഡക്കാരുടെ ആവശ്യം.
ബന്ദിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ബസുകള്‍ സര്‍വിസ് നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും സുരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ എത്തുന്ന ഫെബ്രുവരി നാലിന് പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."