കര്ഷകന് ആത്മഹത്യക്ക് ശ്രമിച്ചു
മുംബൈ: ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന് മുന്നില്‍ 84കാരനായ കര്ഷകന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവം വിവാദമായതോട 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി തടിയൂരാന്‍ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയ ശ്രമം പാളി. കര്‍ഷകന്റെ അയല്ക്കാരന്റെ രണ്ട് ഏക്കര്‍ ഭൂമിക്ക് 1.89 കോടി രൂപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയത്. ആത്മഹത്യക്ക് ശ്രമിച്ച കര്ഷകനില് നിന്ന് അഞ്ച് ഏക്കര്‍ ഏറ്റെടുത്തിട്ടും നല്കാന് തീരുമാനിച്ചത് കേവലം നാല് ലക്ഷമായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കര്ഷകന് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതോടെയാണ് നഷ്ടപരിഹാരത്തുക 15 ലക്ഷമാക്കി വര്‍ധിപ്പിച്ചത്. എന്നാല്‍ ഈ തുക വാങ്ങാന്‍ കര്‍ഷകന്റെ മകന് തയാറായില്ല. സംഭവം സംസ്ഥാനത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കര്‍ഷകരില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് സര്‍ക്കാരിനെതിരായി ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."