ഇന്ത്യയുടെ ലോകകപ്പ് സംഘാടനത്തെ വിമര്‍ശിച്ച് ഫിഫ
ന്യൂഡല്‍ഹി: ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് സംഘാടനത്തെ വിമര്‍ശിച്ച് ഫിഫ. ഡല്‍ഹിയില്‍ നടന്ന അഞ്ചാമത് അന്താരാഷ്ട്ര ഫുട്‌ബോള്‍ ബിസിനസ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേ ലോകകപ്പ് സംഘാടക സമിതിയുടെ തലവനായിരുന്ന ഹാവിയര്‍ സെപ്പിയാണ് വിമര്‍ശനം ഉന്നയിച്ചത്.
ഫുട്‌ബോള്‍ പ്രേമികള്‍ക്കും താരങ്ങള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ഇന്ത്യ പരാജയപ്പെട്ടതായി അദ്ദേഹം തുറന്നടിച്ചു. കളിക്കാരുടെ ഡ്രസിങ് റൂമില്‍ എലിയെ കണ്ടതായും ഇതിന്റെ വിവിധ ചിത്രങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടതായും സെപ്പി പറഞ്ഞു. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മനോഹരമായി കളി ആസ്വദിക്കാനുള്ള അവസരം ഉറപ്പുവരുത്താന്‍ സാധിച്ചില്ല. പല സ്റ്റേഡിയങ്ങളിലും നിലവാരമുള്ള ഇരിപ്പിടങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. എല്ലാവരും അവകാശപ്പെടുന്നത് ലോകകപ്പ് നടത്തിപ്പ് വിജയമായിരുന്നു എന്നാണ്. എന്നാല്‍ ഇതിലും മെച്ചപ്പെട്ട രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാമായിരുന്നു എന്നാണ് ഫിഫയുടെ വിലയിരുത്തല്‍.
ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നല്‍കിയ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോകകപ്പ് സംഘാടനം പരാജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."