മിഹ്റാബ്: പ്രഥമ കേരള ഖുത്വബാ സമ്മിറ്റ് ഫെബ്രുവരി 20ന് കോഴിക്കോട്ട്
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ പ്രഥമ സംസ്ഥാന സംഗമം കേരള ഖുത്വബാ സമ്മിറ്റ് (മിഹ്റാബ്) ഫെബ്രുവരി 20ന് കോഴിക്കോട് എലത്തൂരില്‍ നടക്കും. 'നേര്‍വഴിയുടെ താവഴി' എന്നതാണ് പ്രമേയം. മെമ്പര്‍ഷിപ്പ് സ്വീകരിച്ച ഖത്വീബുമാരാണ് സംഗമത്തില്‍ പങ്കെടുക്കുക.
രാവിലെ ഒന്‍പതിന് തസ്ജീര് നടക്കും. 10ന് സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ആദ്യസെഷനില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ (സമുദ്ധാരണത്തിന്റെ ഉലമാ ആക്ടിവിസം), സി.ഹംസ (ആത്മീയ നവോത്ഥാനത്തിന്റെ ആചാരപരിസരം) എന്നിവര്‍ വിഷയം അവതരിപ്പിക്കും. രണ്ടാം സെഷന് എസ്.എം.എഫ് സംസ്ഥാന ജന. സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.റഹ്മത്തുല്ലാ ഖാസിമി മൂത്തേടം (മിഹ്റാബിന്റെ ആഹ്വാനം), മുഹമ്മദ് നിസാം പാവറട്ടി (പെരുമാറ്റത്തിന്റെ രീതിശാസ്ത്രം), സലാം ഫൈസി ഒളവട്ടൂര്‍ (തസ്കിയത്തിന്റെ ആത്മവിചാരണ) അവതരിപ്പിക്കും.
സമ്മിറ്റിന്റെ ഭാഗമായി സംസ്ഥാന പ്രവര്‍ത്തക സമിതി ജനുവരി 31ന് രാവിലെ 10ന് കോഴിക്കോട് സമസ്താലയത്തില്‍ നടക്കും. ജില്ലാ പ്രവര്‍ത്തക സമിതികള്‍ ഫെബ്രുവരി ഒന്നു മുതല്‍ 5 വരെ നടക്കും. ഖുത്വബാ സമ്മിറ്റിന് അന്തിമരൂപം നല്‍കുന്നതിന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രസിഡന്റ് കൊയ്യോട് ഉമര്‍ മുസ്ലിയാര് അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി, സുലൈമാന്‍ ദാരിമി ഏലംകുളം, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, ചുഴലി മുഹിയുദ്ദീന് മുസ്ലിയാര്, സയ്യിദ് ഹദിയത്തുല്ലാ തങ്ങള്‍, ടി.വി.സി സമദ് ഫൈസി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സ്വാലിഹ് അന്‍വരി ഇടുക്കി, മുഹമ്മദ് അനസ് ബാഖവി, മുജീബ് ഫൈസി വയനാട്, ശാജഹാന്‍ കാഷിഫി കൊല്ലം, യൂസുഫ് ഫൈസി തിരുവനന്തപുരം, എ.കെ ആലിപ്പറമ്പ്, ഇസ്മാഈല്‍ ഹുദവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."