HOME
DETAILS
MAL
കോടിയേരിയുടെ മകനെതിരെ ബി.ജെ.പി എന്‍ഫോഴ്സ്മെന്റിന് പരാതി നല്കി
backup
January 25 2018 | 05:01 AM
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് ബാലകൃഷ്ണനെതിരേ ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു ബി.ജെ.പി പരാതി നല്കി. ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്നാണ് പരാതി നല്‍കിയിരിക്കുന്നത്.
പണമിടപാടുകളില്‍ ഹവാല ഇടപാടുകളും നടന്നിട്ടുണ്ടെന്ന് സംശയമുള്ളതിനാലാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം ബി.ജെ.പി ആവശ്യപ്പെട്ടിരിക്കുന്നത്. കോടിയേരിയുടേയും മക്കളുടേയും വരവില്‍ കവിഞ്ഞ സ്വത്തുക്കളെക്കുറിച്ചും അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഔദ്യോഗിക ആവശ്യത്തിന് കൊച്ചിയിലെത്തിയ എന്ഫോഴ്സ്മെന്റ്് ഡയറക്ടര്‍ കര്‍ണാള്‍ സിങിനെ നേരില്‍ കണ്ടാണ് എ.എന്‍ രാധാകൃഷ്ണന് പരാതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."