നാടിന്റെ പൊതുപ്രശ്നങ്ങളില്‍ രാഷ്ട്രീയം പാടില്ല: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
ബദിയടുക്ക: പ്രവൃത്തിയുടെ കരാറെടുത്തു മുങ്ങുന്നത് ഏതു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകനാണെങ്കിലും അത്തരം കരാറുകാരന്റെ വീട്ടു പടിക്കല്‍ സമരം ചെയ്യാന്‍ തയാറാകണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. മലയോര റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ ബദിയടുക്ക പൊതുമരാമത്ത് ഓഫിസിനു മുന്നില്‍ സംഘടിപ്പിക്കുന്ന അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പൊതുവായ പ്രശ്നങ്ങള്‍ക്കു രാഷ്ട്രീയം പാടില്ലെന്നും ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിച്ചു സമരം ചെയ്യുമ്പോള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ജനപ്രതിനിധികള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമര സമിതി ചെയര്മാന് മാഹിന്‍ കേളോട്ട് അധ്യക്ഷനായി. എസ് അഹമ്മദ്, അവിനാശ് റൈ, അന്‍വര്‍ ഓസോണ്‍, ശ്യാം പ്രസാദ് മാന്യ, എസ്.എന്‍ മയ്യ, ഗിരിഷ്, പി.ജി ചന്ദ്രഹാസ റൈ, എം നാരായണ ഭട്ട്, എം.എച്ച് ജനാര്‍ദ്ദന, മുഹമ്മദ് ഹാജി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."