മഹദായി നദീജലത്തില്‍ കര്‍ണാടകക്കും അവകാശമുണ്ട്- പ്രകാശ് രാജ് video
ബംഗളൂരു: മഹദായി നദിയിലെ വെള്ളത്തിന് കന്നഡക്കാര്‍ക്കും അവകാശമുണ്ടെന്ന് നടന് പ്രകാശ് രാജ്. വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്വിറ്ററില്‍ വീഡിയെ പങ്കു വെച്ചാണ് പ്രശ്നത്തിലെ തന്റെ നിലപാട് പ്രകാശ് രാജ് വ്യക്തമാക്കിയത്.
'' മഹാദായി നദീജല തര്‍ക്കം രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കാന്‍ പാര്‍ട്ടികള്‍ തയാറാകണം. കന്നടക്കാര്‍ക്കും കലസാ ബാന്ദുരി വഴി ഒഴുന്ന നദീജലത്തില്‍ അവകാശമുണ്ട്. ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍, അത് ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിനപ്പുറം, രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാകണം. കേന്ദ്രത്തിലും അയല്‍സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയായ തങ്ങള്‍ക്ക്, (അധികാരത്തിന്റെ കരുത്തില്‍) ജലമെത്തിക്കാനാകുമെന്ന് രാഷ്ട്രീയവത്കരിച്ചു പറയുന്നത് വിഢിത്തമാണ്. ഇത് ജനങ്ങളുടെ പ്രതിഷേധമാണ്. ജനങ്ങളുടെ മൗലികാവകാശങ്ങളുടെ മേല്‍ രാഷ്ട്രീയം കളിക്കരുത്. പ്രക്ഷോഭത്തില്‍ ജനങ്ങള്‍ക്കൊപ്പമാണ്'' ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയില്‍ പ്രകാശ് രാജ് വിശദീകരിക്കുന്നു.
രാഷ്ട്രീയാദര്‍ശങ്ങള്‍ മാറ്റിവെച്ച്, വോട്ട് ലഭിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ മാറ്റിവെച്ച്, ജനങ്ങളുടെ അവകാശത്തിനു വേണ്ടി എല്ലാവരും ഒരുമിക്കണമെന്നും ഒരുമയോടെ നിന്ന് പോരാടി പ്രശ്ന പരിഹാരം കാണാണമെന്നും പാര്‍ട്ടികളോട് പ്രകാശ് രാജ് ആവശ്യപ്പെടുന്നു.
മഹദായി നദീജല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കന്നഡ സംഘടനകള്‍ ഇന്ന് കര്‍ണാടക ബന്ദ് നടത്തുകയാണ്. ഗോവയുമായുള്ള നദീജല തര്‍ക്കം പ്രധാനമന്ത്രി നേരിട്ടിടപെട്ട് പരിഹരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
ಮಹದಾಯಿ ಹೋರಾಟ...ನನ್ನ ಮನವಿ.... pic.twitter.com/QuPfDjwUbU
— Prakash Raj (@prakashraaj) January 25, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."