പ്രമേഹത്തിനു പേരയില
പോഷകത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലാണ് പേര. എന്നാല്‍ പേരക്കയേക്കാള്‍ പോഷകം പേരയിലയിലാണ് അടങ്ങിയിരിക്കുന്നത്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് പേരയില. രോഗപ്രതിരോധശേഷി ഏറെ വര്‍ധിപ്പിക്കാനും പേരയിലക്ക് കഴിവുണ്ട്. പേരയില ചേര്‍ത്ത വെള്ളം കുടിച്ചാല്‍ വയറുവേദനക്ക് ശമനമാണ്. പേരയുടെ തളിരില നുള്ളിയെടുത്ത് വൃത്തിയാക്കി ചൂടു ചായയിലോ തിളപ്പിച്ച വെള്ളത്തിലോ ഇട്ട് കഴിക്കുന്നത് കരളിന് ഗുണമാണ്. ഇത്തരത്തിലുള്ള പേരയില ടീ കരളിലെ മാലിന്യം പുറന്തള്ളുവാന്‍ സഹായകരമാണ്. പേരയില ചായ കൊളസ്‌ട്രോളിനെയും പിടിച്ചുകെട്ടും.
പ്രമേഹത്തിനും പേരയില ഉത്തമമാണ്. പേരയില ഇട്ട വെള്ളം കുടിക്കുന്നത് അമിതവണ്ണത്തെ നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. പല്ലുവേദന, വായിലെ അള്‍സര്‍, മോണയിലെ പഴുപ്പ് എന്നിവ അകറ്റുന്നതിന് പേരയിലയിലെ ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ സഹായകമാണ്. ദഹനശക്തി വര്‍ധിപ്പിക്കുന്നതിനും പേരയില ഇട്ട വെള്ളമോ ചായയോ കുടിക്കുന്നത് ഉപകരിക്കും. പേരയിലയിലുള്ള ലൈകോപീന്‍ എന്ന ആന്റി ഓക്‌സിഡന്റുകള്‍ പ്രോസ്റ്റേറ്റ്, ബ്രസ്റ്റ്, വായിലെ കാന്‍സറുകള്‍ എന്നിവ തടയും. മുടികൊഴിയല്‍ തടയുകയും ഉറക്കമില്ലായ്മ ക്രമീകരിക്കുന്നതിനും പേരയിലക്ക് സ്ഥാനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."