രശ്മിയുടെ മരണം: അന്വേഷണം അട്ടിമറിച്ചാല്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്
ഹരിപ്പാട്: കോട്ടയം എസ്.എം.ഇ കോളജില്‍ തീപ്പൊള്ളലേറ്റ് കൊല്ലപ്പെട്ട ഹരിപ്പാട് ചിങ്ങോലി സ്വദേശി ലക്ഷ്മിയുടെ മരണത്തെ സംബന്ധിച്ച് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കൊല്ലപ്പെട്ട ലക്ഷ്മിയുടെ മാതാപിതാക്കള്‍ക്കു പരാതിയുള്ള സാഹചര്യത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും ഈ വിഷയത്തില്‍ അടിയന്തിരമായി ബന്ധപ്പെടണമെന്ന് യൂത്ത് കോണ്‍ഗ്രസ് ചിങ്ങോലി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
കോളജിലെ സുരക്ഷാവീഴ്ചയാണ് ലക്ഷ്മിയെ മരണത്തിലേക്ക് തളളിവിട്ടത്. ഇതും അന്വേഷണപരിധിയില്‍ കൊണ്ടുവരണം. കുടുംബത്തിന് അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണം. ഇതിനായി കേരളാ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും എം.ജി.യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കും നിവേദനം നല്‍കും.
ജാഗ്രത സദസും സംഘടിപ്പിക്കും. മണ്ഡലം പ്രസിഡന്റ് എം.എ.അജു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആര്‍ ബിനുരാജ് ഉദ്ഘാടനം ചെയ്തു.
എം ശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് മുളവന, അനില്‍ കുന്നേല്‍, അഡ്വ.കിര ണ്‍കുമാര്‍, തോമസ്, ശ്യാംകുമാര്‍, സന്തോഷ് സുധാകരന്‍, ഉല്ലാസ് കോട്ടപ്പുറം, ശിവപ്രസാദ്, എം കൃഷ്പ്രസാദ്, ആര്‍ അജിത്, പ്രണവ്, വിജിത, അശ്വിന്‍ ആക്കാത്തറ, മനു വാണിയംപറമ്പില്‍, വിവേക് വേണു, ഷാജി വര്‍ഗ്ഗീസ് അനീഷ് മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."