ജനം കുടിനീരിനായി നെട്ടോട്ടമോടുന്നു പൈപ്പ് പൊട്ടി ജലം പാഴാകുന്നത് കാണാതെ അധികൃതര്‍
ചേര്‍ത്തല: കനത്ത വരള്‍ച്ചയില്‍കുടിനീര് ലഭിക്കാതെ ജനം വിഷമിക്കുമ്പോള്‍ നഗരത്തില്‍ കുടിവെള്ള വിതരണ പൈപ്പുപൊട്ടി ജലം പാഴാകുന്നു. ചേര്‍ത്തല സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഓഫിസിന് മുന്നിലുള്ള റോഡിലാണ് പൈപ്പുപൊട്ടി രണ്ടു ദിവസമായി ജലം പരന്നൊഴുകുന്നത്.
ചെവ്വാഴ്ച രാത്രിയോടെയാണു ജപ്പാന്‍ കുടിവെള്ള വിതരണ പൈപ്പുപൊട്ടി ജലം ഒഴുകുന്നതു കണ്ടതെന്നും വാട്ടര്‍ അതോറിറ്റിയെ വിവരം അറിയിച്ചുവെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ദിവസം രണ്ടായിട്ടും ജലം പാഴാകുന്നത് തടയാനോ പൊട്ടിയ പൈപ്പിന്റെ തകരാര്‍ പരിഹരിക്കാനോ വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കുന്നില്ല.
കനത്ത വേനലില്‍ നാട്ടിലെ കിണറുകളും കുളങ്ങളും വറ്റിവരണ്ട് താലുക്കിന്റെ പല മേഖലയിലും കുടിനീരിനായി ജനം വിഷമിക്കുമ്പോഴാണ് അധികൃതരുടെ അശ്രദ്ധ മൂലം ലക്ഷക്കണക്കിന് ലിറ്റര്‍ ജലം പാഴാകുന്നത്. പമ്പിംങ് സമയത്ത് റോഡില്‍ ഉദേശം അര കിലോമീറ്റര്‍ ദൂരത്തില്‍ വെള്ളം ഒഴുകുന്നു.
ഇത് ഈ വഴിയുള്ള വാഹനസഞ്ചാരത്തിനും തടസമുണ്ടാക്കുന്നു.എറണാകുളം ഭാഗത്തു നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്റ്റാന്റിലേയ്ക്കു കടന്നുവരുന്നത് ഇതുവഴിയാണ്.
തിരക്കേറിയ ഇവിടെ ജലം കെട്ടിക്കിടക്കുന്നത് ഇരുചക്രവാഹകര്‍ക്കും കാല്‍നടയാത്രകാര്‍ക്കും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."