സ്വകാര്യ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് വരുന്നു
തിരുവനന്തപുരം: സ്വകാര്യ വാണിജ്യ സ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ് നല്‍കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് നിയമസഭയെ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, ഹോസ്പിറ്റലുകള്‍, കണ്‍സ്ട്രക്ഷന്‍, ഹോട്ടലുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ ജുവലറികള്‍, ഐ.ടി സ്ഥാപനങ്ങള്‍, സെക്യൂരിറ്റി എന്നീ മേഖലകളിലാണ് ഗ്രേഡിങ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ പലഭാഗത്തും നോക്കുകൂലി സമ്പ്രദായം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്കി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളെ നോക്കുകൂലി വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ ഇത് സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. നോക്കുകൂലി, അമിതകൂലി എന്നിവ ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട ലേബര്‍ ഓഫിസറെ ഫോണില്‍ വിവരം ധരിപ്പിക്കുകയോ കോള്‍ സെന്ററില്‍ പരാതി രേഖപ്പെടുകയോ ചെയ്താല്‍ നടപടി സ്വീകരിക്കും. തൊഴില്‍ വകുപ്പിന് കീഴില്‍ കഴിഞ്ഞ ഡിസംബര്‍വരെ 12,962 ട്രേഡ് യൂനിയനുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴില്‍ വകുപ്പിന് കീഴില്‍ 16 ക്ഷേമ നിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ ലയിപ്പിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."