ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരുടെ കല്ലേറ്
ചെന്നൈ: ചെന്നൈയില്‍ പാര്‍ടി എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിനു മുന്നില്‍ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. ഹോട്ടലിനു പുറത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
രാഷ്ട്രീയ പ്രതിസന്ധി ശക്തമായി തുടരുന്ന തമിഴ്നാട്ടില്‍ എം.എല്‍.എമാരെ ശശികല നടരാജന് ബലമായി റിസോര്ട്ടിലേക്കെത്തിച്ചതായാണ് വിവരം. എന്നാല്‍ ഭരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് തങ്ങള്‍ ഇവിടെയെത്തിയതെന്നാണ് എം.എല്‍.എമാര്‍ പറയുന്നത്. സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി ഇവിടെയെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് കല്ലേറുണ്ടായത്.
അതേസമയം, എം.എല്‍.എമാര്‍ താമസിക്കുന്ന കാഞ്ചീപുരം കൂവത്തൂരിലെ ഹോട്ടലില്‍ ആര്.ഡി.ഒയുടെ പരിശോധന നടത്തി.
http://suprabhaatham.com/%E0%B4%B6%E0%B4%B6%E0%B4%BF%E0%B4%95%E0%B4%B2%E0%B4%AF%E0%B5%86-%E0%B4%AE%E0%B5%81%E0%B4%96%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE-2/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."