HOME
DETAILS

മേല്‍ത്തട്ട് പരിധി ഉയര്‍ത്തല്‍:പരിശോധിക്കാമെന്ന് മുഖ്യമന്ത്രി; ഉയര്‍ത്തില്ലെന്ന് മന്ത്രി എ.കെ ബാലന്‍

  
backup
January 26 2018 | 05:01 AM

%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d

 

തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിനുള്ള മേല്‍ത്തട്ട് വരുമാന പരിധി കേന്ദ്രസര്‍ക്കാര്‍ എട്ടുലക്ഷമാക്കി ഉയര്‍ത്തിയിട്ടും മാറ്റം വരുത്താതെ സംസ്ഥാന സര്‍ക്കാര്‍.
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മേല്‍ത്തട്ട് വരുമാന പരിധി കേന്ദ്രം എട്ടുലക്ഷമാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വരുമാന പരിധി ആറുലക്ഷം രൂപയില്‍നിന്ന് മാറ്റം വരുത്തില്ലെന്ന് മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു. പി.കെ അബ്ദുറബ്ബിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
കേരളത്തില്‍ വരുമാന പരിധി 4.5 ലക്ഷം രൂപയായി ഉയര്‍ത്തിയത് ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീട് ഈ പരിധി ആറുലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഈ പരിധി തല്‍ക്കാലം മാറ്റം വരുത്തേണ്ടതില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, മേല്‍ത്തട്ട് പരിധി ഉയര്‍ത്തുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ രേഖാമൂലം അറിയിച്ചു.
എന്നാല്‍, നിലവിലെ അവസ്ഥ തുടരുമെന്നും മാറ്റമുണ്ടാകില്ലെന്നും മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലാത്തതിനാല്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളും മേല്‍ത്തട്ട് പരിധി ഉയര്‍ത്തുമ്പോഴും സംസ്ഥാനം നിലപാടില്‍ മാറ്റം വരുത്തുന്നതിനുള്ള യാതൊരു ശ്രമങ്ങളും ആരംഭിച്ചിട്ടില്ല.
മെഡിക്കല്‍ പ്രവേശനം, ജോലി സംവരണം, സ്‌കോളര്‍ഷിപ്പ് എന്നിവയ്‌ക്കെല്ലാം ഈ പരിധി ബാധകമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  22 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago