ഖുര്‍ആനിന്റെ ചരിത്ര ഭൂമിയിലൂടെ ആത്മീയ യാത്ര സ്വാദിഖലി ശിഹാബ് തങ്ങള്‍ നയിക്കും
കോഴിക്കോട്: ചരിത്ര ഭൂമിയിലൂടെ ആത്മീയ യാത്ര സംഘടിപ്പിക്കാന്‍ ഇസ്‌ലാമിക് സെന്റര്‍ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ഈജിപ്ത്, ഇസ്‌റാഈല്‍, ജോര്‍ദ്ദാന്‍, ഫലസ്തീന്‍ തുടങ്ങി വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച നൂറില്‍ പരം ചരിത്ര, പുണ്യ സ്ഥലങ്ങളും സന്ദര്‍ശിക്കും. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സംഘത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, റഹ്മത്തുള്ള ഖാസിമി മുത്തേടം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, ഡോ.നാട്ടിക മുഹമ്മദ് അലി, എം. പി കടുങ്ങല്ലൂര്‍ എന്നിവരുടേയും നേതൃത്വം ഉണ്ടായിരിക്കും.
മെയ് ഒന്നിന് പുറപ്പെടുന്ന സംഘം പത്തിന് തിരിച്ചെത്തും. ബൈത്തുല്‍ മുഖദ്ദസിലെ ജുമുഅ നിസ്‌കാരം ഉള്‍പ്പെടെയുള്ള യാത്രയ്ക്ക് ബുക്കിങ് ആരംഭിച്ചു. കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് ബുക്കിങിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് യാത്രയില്‍ ചേരാവുന്ന വിധത്തില്‍ ക്രമീകരണവും ഏര്‍പ്പെടുത്തും. യാത്രയുടെ വിശദാംശങ്ങള്‍ക്ക് ആമീറുമാരുമായും 98 95 75 77 51 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
യോഗത്തില്‍ എ. എം പരീത് എറണാകുളം, ഡോ. നാട്ടിക മുഹമ്മദ് അലി, ഷാഹുല്‍ ഹമീദ് മേല്‍മുറി, ഇബ്രാഹീം ഫൈസി പേരാല്‍, പി.കെ മാനു സാഹിബ്, സിദ്ധീഖ് നദ്‌വി ചേറൂര്‍, അബ്ദുറസാഖ് ബുസ്താനി, എം. പി കടുങ്ങല്ലൂര്‍, ടി. വി അഹമ്മദ് ദാരിമി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, ഒ.കെ.എം കുട്ടി ഉമരി ചര്‍ച്ചയില്‍ പങ്കെടുത്തു. ജന.സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും മുസ്തഫ മുണ്ടുപാറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."