ആസിഡ് അക്രമം: പ്രതിയെ റിമാന്റ് ചെയ്തു
ആലത്തൂര്‍: കാവശ്ശേരി ആസിഡ് ആക്രമണക്കേസില്‍ അറസ്റ്റിലായ കോയമ്പത്തൂര്‍ സ്വദേശിയെ ആലത്തൂര്‍ കോടതി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കാവശ്ശേരി കലാമണിയില് ശക്തന് ഭാര്യ ഷൈനിയെ കഴിഞ്ഞ തിങ്കളാഴ്ച ബൈക്കില്‍ വന്ന രണ്ട് പേരാണ് ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചത്.
ഈ സംഭവത്തില്‍ മൂന്നാം പ്രതിയായ കോയമ്പത്തൂര്‍ കുനിയംപുത്തൂര്‍ അഴകര്‍ ഇല്ലത്തില്‍ ഇബ്രാഹീമിന്റെ ഭാര്യ റംലത്ത് എന്ന സെലീനയെ (38) ആണ് ആലത്തൂര്‍ എസ്.ഐ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇരട്ടക്കുളം നെല്ലിയാംകുന്നം ശക്തനും പുതുക്കോട് റിട്ടയേര്‍ഡ് നേവി ഉദ്ദ്യോഗസ്ഥന് ശേഖര്‍ എന്നിവരും ആണ് ഒന്നും രണ്ടും പ്രതികള്‍. ഇവരെ വ്യാഴാഴ്ച ആലത്തൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ആസിഡ് ആക്രമണം നടത്തിയ ബൈക്കില്‍ വന്നയാള്‍ക്ക് വേണ്ടി അന്വേഷണം തുടരുന്നു. തമിഴ്നാടുള്ള ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയതെന്നും ശേഖറും ശക്തനും സെലീനയുമാണ് ഇതിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തതെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."