തൊഴില്‍ സുരക്ഷ: ഡി.വൈ.എഫ്.ഐ പ്രധാനമന്ത്രിക്ക് ഇ-മെയില്‍ അയക്കും
കോഴിക്കോട്: പൂനെ ഇന്‍ഫോസിസ് കാംപസില്‍ കോഴിക്കോട് സ്വദേശിനി രസിലാ രാജു ദാരുണമായി കൊലചെയ്യപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേശീയ കാംപയിന് ഏറ്റെടുക്കുമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് അഡ്വ.പി.എ മുഹമ്മദ് റിയാസ്.
22ന് ഐ.ടി മേഖലയിലെ തൊഴില്‍ സുരക്ഷ, യുവതികള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന വിവേചനങ്ങള്‍, സുരക്ഷാ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കും. കാംപയിനില്‍ യോജിക്കാവുന്ന എല്ലാവരെയും ഉള്‍പ്പെടുത്തും. ഇ-മെയില്‍ അയക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൂത്തുകള്‍ സ്ഥാപിക്കും.നിലവിലെ തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല. നിയമം ശക്തമാക്കുന്നതിന് ഡി.വൈ.എഫ്.ഐ സുപ്രിംകോടതിയില്‍ നിയമപരമായും പോരാടും. ഗ്രീവയന്സ് കമ്മിറ്റിയില്‍ ഉദ്യോഗസ്ഥ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നില്ല.രസിലാ രാജുവിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പൂനെ പൊലിസ് അനാസ്ഥ കാണിച്ചാല്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് എസ്.കെ സജീഷ്, ട്രഷറര്‍ വി.വസീഫ്, സംസ്ഥാന കമ്മിറ്റിയംഗം പി. ഷിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."