വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുമായി സന്ധിയില്ല: വി.ടി ബല്‍റാം എം.എല്‍.എ
കൂറ്റനാട്: 'ആയിരം തിരഞ്ഞടുപ്പുകളില്‍ തോല്‍ക്കേണ്ടി വന്നാലും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുമായി സന്ധി ചെയ്യില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. ഒരു തെരഞ്ഞടുപ്പു വിജയത്തിനു വേണ്ടിയോ മറ്റേതെങ്കിലും താല്‍പര്യങ്ങള്‍ക്കു വേണ്ടിയോ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും തുരങ്കം വെക്കുന്നവരുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനും തയ്യാറല്ലന്നും ഇന്ത്യയിലെ മതേതരത്തമെന്ന മഹാവൃക്ഷത്തില്‍ പടര്‍ന്നു കയറിയ ഫാസിസമെന്ന ഇത്തിക്കണ്ണിയുടെ അടിവേര് അറുത്തുമാറ്റുന്നതിന് തന്റെ അവസാനത്തെ അസ്ത്രവും ഉപയോഗിച്ച് പേരാടുമെന്നും. നഹ്‌റുവിന്റെ ആശയങ്ങളും ആദര്‍ശങ്ങളും മതേതരത്വ കാഴ്ച്ചപ്പാടും കൈവിടാന്‍ തുടങ്ങിയത് കൊണ്ടാണ് ഇന്ത്യയില്‍ കോണ്‍ഗ്രസ് ക്ഷീണിച്ചതെന്നും ബല്‍റാം പറഞ്ഞു.
സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരേ ചോദ്യമുന്നയിക്കുമ്പോള്‍ അതിനര്‍ഹമായ മറുപടി നല്‍കേണ്ടതിനു പകരം മറ്റു ചോദ്യമുന്നയിച്ചു ചോദ്യകര്‍ത്താവിന്റെ വായ മൂടികെട്ടാമെന്നതു കമ്യൂണിസ്റ്റുകാരന്റെ വ്യാമോഹമാണന്നും തൃത്താല നിയോജക മണ്ഡലം കമ്മിറ്റി കൂറ്റനാട് കെ.എം ഓഡിറ്റോറിയത്തില്‍ നടത്തിയ വിജയസംഗമം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ.
പരിപാടി ഡി.സി.സി പ്രസിഡന്റ്‌സി. വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സലാം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ബാലകൃഷ്ണന്‍ അധ്യക്ഷനായി. യു ഹൈദ്രോസ്, എസ്.എം കെ തങ്ങള്‍. സി.ടി സൈതലവി, പി ബാലന്‍, ചോലയില്‍ അബ്ദു, കെ.പി മുഹമ്മദ്, കെ.വി പരീക്കുട്ടി. സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."