കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ മോദിക്ക് ഭരിക്കേണ്ടിവരിക സൊമാലിയ പോലുള്ള ഇന്ത്യയെന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്ര ഭരണത്തില്‍ സഖ്യകക്ഷികളായ ബി.ജെ.പിയും ശിവസേനയും വഴിപിരിഞ്ഞേക്കും. മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസുമായി ശിവസേന കൊമ്പുകോര്‍ത്ത് തുടങ്ങിയതോടെ ഇരുപാര്‍ട്ടികളും തമ്മില്‍ വഴിപിരിയുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ബി.ജെ.പിയെ മഹാരാഷ്ട്രയില്‍ മാത്രമല്ല ദേശീയ തലത്തില്‍തന്നെ അതിശക്തമായ രീതിയിലാണ് ശിവസേന കടന്നാക്രമിക്കുന്നത്. മോദിയുടെ നയങ്ങള്‍ രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നുവരെ തുറന്നുപറയുന്ന ശിവസേന, നോട്ട് നിരോധനത്തെപ്പോലും അതിശക്തമായ രീതിയിലാണ് വിമര്‍ശിച്ചത്. ഇന്നലെ ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ വന്ന എഡിറ്റോറിയല്‍ ബി.ജെ.പിക്കെതിരായ രൂക്ഷ വിമര്‍ശനത്തിന്റെ തെളിവായിരുന്നു.
കഴിഞ്ഞ 60 വര്‍ഷം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ നരേന്ദ്രമോദിക്ക് സൊമാലിയ പോലുള്ള രാജ്യം ഭരിക്കേണ്ടി വരുമായിരുന്നുവെന്ന് പറഞ്ഞാണ് സാമ്‌ന ബി.ജെ.പിക്കെതിരേ വിമര്‍ശനമുന്നയിച്ചത്.
പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയയിലാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ സേവനങ്ങളെ പ്രകീര്‍ത്തിക്കുന്നത്. അഴിമതിയുണ്ടെങ്കിലും രാജ്യത്തെ വികസന പാതയിലെത്തിച്ചത് കോണ്‍ഗ്രസ് ഭരണമാണ്. ഇന്ദിരാഗാന്ധി 1971ല്‍ പാകിസ്താനെ പാഠം പഠിപ്പിച്ചു. അവര്‍ ദേശവിരുദ്ധരെ സംബന്ധിച്ച് ഇരട്ടത്താപ്പ് കാട്ടിയില്ല. ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു. എന്നാല്‍ നോട്ട് റദ്ദാക്കല്‍പോലുള്ള നടപടികളിലൂടെ ജനങ്ങളെ ഒരിക്കല്‍ പോലും ദ്രോഹിച്ചില്ല. ഇന്ദിരാ ഗാന്ധിയെ ദുര്‍ഗ എന്ന് പരിഹസിച്ചത് വാജ്‌പേയ് ആണ്. രാജ്യത്ത് കംപ്യൂട്ടറുകള്‍ കൊണ്ടുവന്നത് രാജിവ് ഗാന്ധിയാണ്. സാങ്കേതിക രംഗത്ത് ഇന്ത്യക്ക് അടിത്തറയിട്ടതും അദ്ദേഹമാണ്. നരസിംഹ റാവുവും മന്‍മോഹന്‍ സിങും സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചു. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ ഇതൊന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ മോദി ഇന്ന് ഭരിക്കുന്നത് സൊമാലിയയോ ബുറുണ്ടിയോ പോലുള്ള രാജ്യമാകുമായിരുന്നുവെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."