HOME
DETAILS

ഇ. അഹമ്മദ് ദുര്‍ബല വിഭാഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച നേതാവ്: എം.കെ രാഘവന്‍

  
backup
February 11, 2017 | 11:58 PM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%99

 

ഫറോക്ക്: അന്തരിച്ച ഇ. അഹമ്മദിന് അവസാന മണിക്കൂറുകളില്‍ നേരിടേണ്ടിവന്നത് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ദുരനുഭവമാണെന്ന് എം.കെ രാഘവന്‍ എം.പി. ബേപ്പൂര്‍ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഇ. അഹമ്മദ് ബഹുജന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിനു മുന്നില്‍ മതേതര ഇന്ത്യയുടെ പ്രതീകമായിരുന്നു ഇ. അഹമ്മദെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി, എം.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിന് പുറമെ അന്താരാഷ്ട്ര വേദികളില്‍ നിരവധി തവണ ഇന്ത്യയെ പ്രതിനിധീകരിച്ച നേതാവായിരുന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടി നിലകൊണ്ട വ്യക്തികൂടിയായിരുന്നു അദ്ദേഹമെന്നും എം.പി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി.സി അഹമ്മദ്കുട്ടി ഹാജി അധ്യക്ഷനായി. ട്രഷറര്‍ യു. പോക്കര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, സി.എം.പി സംസ്ഥാന അസി. സെക്രട്ടറി സി.എന്‍ വിജയകൃഷ്ണന്‍, ബി.ജെ.പി പ്രതിനിധി നാരങ്ങയില്‍ ശശി, സി.പി.ഐ നേതാവ് പിലാക്കാട്ട് ഷണ്‍മുഖന്‍, സി.എം.പി നേതാവ് നാരായണന്‍കുട്ടി മാസ്റ്റര്‍, കെ.എ വിജയന്‍, കെ.കെ ആലിക്കുട്ടി, മുഹമ്മദ് കോയ ഹാജി ബേപ്പൂര്‍, എ. മൂസക്കോയ ഹാജി, കെ.എം ബഷീര്‍, പി.എ വാരിദ്, ഷാഫി ചാലിയം, എം. കുഞ്ഞാമുട്ടി, പി. ആസിഫ്, ശിഹാബ് നല്ലളം, കാസിം ചാലിയം, നസീഫ് ചെറുവണ്ണൂര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  4 hours ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  5 hours ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  6 hours ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  6 hours ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  7 hours ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  7 hours ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  8 hours ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  8 hours ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  8 hours ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  9 hours ago