ജിഷ്ണുവിന്റെ ജന്മദിനത്തില്‍ അഗതികള്‍ക്ക് ഭക്ഷണം വിളമ്പി സഹോദരി ആവിഷ്ണ
നാദാപുരം: ജിഷ്ണു പ്രണോയിയുടെ 18-ാം ജന്മദിനത്തില്‍ അഗതികള്‍ക്ക് ഭക്ഷണം വിളമ്പി സഹോദരിയുടെ ഓര്‍മ പുതുക്കല്‍. എടച്ചേരി തണല്‍ അഭയകേന്ദ്രത്തില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിയാണ് ജന്മദിന സന്തോഷം അവര്‍ നുണഞ്ഞത്. കുടുംബാംഗങ്ങള്‍ക്കൊപ്പം തണലിലെത്തിയ സഹോദരി ആവിഷ്ണ സഹോദരന്റെ വിങ്ങുന്ന ഓര്‍മയില്‍ എല്ലാവര്‍ക്കും ഭക്ഷണം വിളമ്പി.
ജനുവരി രണ്ടണ്ടിനാണ് ജിഷ്ണു അവസാനമായി വീട്ടില്‍നിന്നു കോളജിലേക്കു മടങ്ങിയത്. അടുത്ത പിറന്നാളിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവച്ചായിരുന്നു മടക്കം. എന്നാല്‍ രണ്ടണ്ടു ദിവസത്തിനു ശേഷം ജിഷ്ണുവിന്റെ മരണവാര്‍ത്തയാണ് കുടുംബത്തെ തേടിയെത്തിയത്. മരണത്തിന്റെ 41-ാം ദിന ചടങ്ങുകള്‍ക്കുള്ള ഒരുക്കത്തിനിടയിലാണ് ഇന്നലെ ജന്മദിനം കൂടി വന്നുചേര്‍ന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ അഗതിമന്ദിരത്തില്‍ എത്തിയ സഹോദരിയും ബന്ധുക്കളും അന്തേവാസികള്‍ക്കൊപ്പം മണിക്കൂറുകള്‍ ചിലവഴിച്ചു. കഴിഞ്ഞ ഓരോ പിറന്നാളും സഹപാഠികളോടും നാട്ടിലെ സുഹൃത്തുക്കളോടുമൊത്ത് ആദിവാസി കോളനികളില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്താണ് ആഘോഷിച്ചിരുന്നതെന്നു സഹോദരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."