HOME
DETAILS
MAL
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മേഖലാ കലാമേളക്ക് അന്തിമരൂപം നല്കി
backup
February 12 2017 | 00:02 AM
കണ്ണൂര്‍: ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ കീഴില്‍ അഞ്ച് മേഖലകളിലായി 18, 19 തിയതികളില്‍ നടത്തുന്ന കലാമേളക്ക് അന്തിമ രൂപം നല്കി. ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികളില്‍ നിന്നും മൂവായിരത്തോളം അധ്യാപകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. കണ്ണൂര്‍ റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ നടന്ന കണ്വന്ഷന് പി.പി മുഹമ്മദ് കുഞ്ഞി അരിയില്‍ ഉദ്ഘാടനം ചെയ്തു. മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി അധ്യക്ഷനായി. അബ്ദുസമദ് മുട്ടം പദ്ധതി വിശദീകരിച്ചു. കെ.സി മൊയ്തു മൗലവി, ലത്തീഫ് ഫൈസി, ലത്തീഫ് മൗലവി, സി.കെ മുഹമ്മദ് മൗലവി, നജീബ് മുട്ടം, എം.പി മൊയ്തീന് ഹാജി മാടായി, സഹീദ് തളിപ്പറമ്പ്, ബഷീര്‍ പുളിങ്ങോം, അബ്ദുല്‍ സത്താര്‍ കക്കാട്, സി.വി അബ്ദുല്‍ ഖാദര്‍, അബ്ദുറഹ്മാന് ഹാജി ഇരിട്ടി, അബ്ദുല്‍ ഷുക്കൂര്‍ ഫൈസി, നവാസ് ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."