കോടതികള്‍ തൊഴിലാളി സമരങ്ങളെ വിലക്കുന്നു: എം.വി ജയരാജന്
കണ്ണൂര്‍: തൊഴിലാളി സമരത്തിന് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി നടപടി സംഘടിക്കാ നും സമരം ചെയ്യാനുമുള്ള ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന നടപടിയാണെന്ന് എം.വി ജയരാജന്. കോടതിയില്‍ നിന്ന് ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാവുന്നത് ഉചിതമല്ല.
ജില്ലയിലെ 136 പെട്രോള്‍ പമ്പുകളിലെയും 38 ഗ്യാസ് ഏജന്‍സികളിലെയും മുഴുവന്‍ തൊഴിലാളികളും സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. നിയമാനുസൃതമുള്ള പണിമുടക്ക് നോട്ടിസ് നല്‍കിയിരുന്നു. തൊഴില്‍വകുപ്പ് നാലുതവണ അനുരഞ്ജന ചര്‍ച്ച നടത്തി. അതിലൊന്നും മാനേജ്മെന്റ് കൂലി വര്‍ധിപ്പിക്കാന്‍ തയാറായില്ല. മുതലാളിമാരുടെ ധിക്കാര നടപടിയാണ് പണിമുടക്കിലെത്തിച്ചത്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പെട്രോള്‍ പമ്പ്, ഗ്യാസ് തൊഴിലാളികള്‍ നടത്തുന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് എം.വി ജയരാജന് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."