പ്രമോദിന്റെ മരണം: ഞെട്ടലോടെ കൊളന്ത ഗ്രാമം
ശ്രീകണ്ഠപുരം: ഇന്നലെ രാവിലെ നടുവില്‍ പോത്തുകുണ്ടില്‍ ചെങ്കല്ല് കയറ്റി പോകുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് തല്‍ക്ഷണം മരിച്ച മലപ്പട്ടം കൊളന്തയിലെ പുതിയവളപ്പില്‍ പ്രമോദിന്റെ ആകസ്മിക വേര്‍പാട് കൊളന്ത ഗ്രാമം ശ്രവിച്ചത് ഞെട്ടലോടെ.
നാട്ടില്‍ പല പണിയും എടുത്ത് കഴിഞ്ഞുവന്നിരുന്ന പ്രമോദ് ഒരാഴ്ചയായി ചെങ്കല്‍ പണയിലെ ലോറി ഡ്രൈവര്‍ വേഷത്തിലായിരുന്നു.
പിതാവ് മരിച്ചതിനു ശേഷം നന്നേ ചെറുപ്പത്തിലെ ചെങ്ങളായി ടൗണില്‍ തുണിക്കടയും പിന്നീട് നെറ്റ്വര്‍ക്ക് കമ്പനിയും റബ്ബര്‍ ടാപ്പിങും, ഒടുവില്‍ മട്ടന്നൂര്‍ വിമാനത്താവള പരിസരത്ത് ഹോട്ടലും നടത്തിയ പ്രമോദ് ചെങ്കല്‍ ലോറി ഡ്രൈവറായി ജോലി തുടങ്ങിയിട്ട് ഒരാഴ്ചയായതേയുള്ളു. അതിനിടയ്ക്ക് മരണം തട്ടിയെടുത്തത് ഞെട്ടലോടെയാണ് മലപ്പട്ടവും കൊളന്ത ഗ്രാമവും കേട്ടത്.
തറവാട് വീടിനു സമീപം പ്രമോദ് നിര്‍മിച്ച വീടിന്റ ഗൃഹപ്രവേശം കഴിഞ്ഞത് ഈയിടെയാണ്. പരേതനായ കാരക്കണ്ടി കൃഷ്ണന്റെയും കാരക്കണ്ടിയ ശോദയുടെയും മകനാണ്.
കെ.സി ജോസഫ് എം.എല്‍.എ, മുഹമ്മദ് ബ്ലാത്തൂര്‍, സി.കെ മുഹമ്മദ്, പി.പി രാഘവന്, കെ.വി ഫിലോമിന, ടി.കെ ഗോവിന്ദന് തുടങ്ങിയ നേതാക്കള്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."