ഐ.പി.എല്‍ താരലേലം: മലയാളി താരം സഞ്ജുവിന് എട്ടു കോടി രൂപ - Live
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11ാം എഡിഷനുള്ള താരലേലത്തില്‍ മലയാളിത്താരം സഞ്ജു സാംസണിന് ലേലത്തില്‍ എട്ടു കോടി. രാജസ്ഥാന്‍ റോയല്‍സാണ് എട്ടു കോടി നല്‍കി സഞ്ജുവിനെ സ്വന്തമാക്കിയത്. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു സഞ്ജു സാംസണ്‍. ഇതു വരെ നടന്ന ലേലത്തില്‍ 12.5 കോടി രൂപയ്ക്ക് ഉയര്‍ന്ന ലേലത്തുക നേടിയത് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ആണ്. 11 കോടി നേടി രണ്ടാം സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളായ കെ.എല്‍ രാഹുലും മനീഷ് പാണ്ഡെയുമുണ്ട്.
ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ആണ്. 12.5കോടി രൂപയ്ക്കാണ് താരത്തെ ടീം ലേലത്തില്‍ സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സ് ഇദ്ദേഹത്തെ പൊന്നും വില കൊടുത്ത് സ്വന്തമാക്കിയത്. ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ ആര്‍. അശ്വിനെ 7.6 കോടിക്ക് പഞ്ചാബ് കിങ്‌സ് ഇലവന്‍ സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബുമായിരുന്നു അശ്വിന് വേണ്ടി ലേലത്തിനായി മുന്‍പിലുണ്ടായിരുന്നു.
ആസ്‌ത്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 9.4 കോടി രൂപയ്ക്കാണ് സിനിമാ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീം സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്.
മനീഷ് പാണ്ഡെയെ 11 കോടി രൂപയ്ക്ക് സ്വന്തമാക്കിയ സണ്‍റൈസേഴ്‌സ് ആണ്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തന്‍ താരമായിരുന്നു പാണ്ഡെ. കാല്‍ക്കത്തയുടെ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീറിനെ ഇത്തവണ ടീം കൈവിട്ടു. ഡല്‍ഹിയാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. 2.8 കോടിയാണ് ലേലത്തുക.
ഇന്ത്യന്‍ ഓാപണറായ ശിഖര്‍ ധവാനെ ഹൈദരബാദ് നിലനിര്‍ത്തിയിരിക്കുകയാണ്. 5.20 കോടി രൂപയ്ക്കാണ് ഹൈദരബാദ് നിലനിര്‍ത്തിയിരിക്കുന്നത്. റൈറ്റ് ടു മാച്ച് കാര്‍ഡിലൂടെയാണ് ഹൈദരാബാദ് ധവാനെ നിലനിര്‍ത്തിയത്.
രണ്ടു കോടി രൂപക്ക് ഹര്‍ഭജന്‍ സിങിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു ഹര്‍ഭജന്‍. ബംഗ്ലാദേശിന്റെ ഷാക്കിബുള്‍ ഹസ്സനെ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയപ്പോള്‍ ആസ്‌ത്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടറായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 9 കോടി രൂപക്ക് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി.
ട്വന്റി ട്വന്റി സ്‌പെഷ്യലിസ്റ്റ് 6.4 ഡ്വെയ്ന്‍ ബ്രാവോയെ കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. കിങ്‌സ് ഇലവന്‍ പഞ്ചാബ് ബ്രാവോക്കായി രംഗത്തു വന്നെങ്കിലും ആര്‍.ടി.എം വഴി ചെന്നൈ ബ്രാവോയെ സ്വന്തമാക്കുകയായിരുന്നു. കെയ്ന്‍ വില്ല്യംസനെ 3 കോടി രൂപക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.
ഇന്ത്യന്‍ താരവും രണ്ടു സീസണുകളില്‍ ഐ.പി.എല്ലിലെ ഏറ്റവും വില കൂടിയ താരവുമായിരുന്ന യുവരാജ് സിങ്ങിനെ അടിസ്ഥാനവിലയില്‍ പഞ്ചാബ് സ്വന്തമാക്കി. മാര്‍ക്വി താരമായ അദ്ദേഹത്തെ രണ്ടു കോടിക്കാണ് ടീം സ്വന്തമാക്കിയത്.
5.6 കോടി രൂപക്ക് കരുണ്‍ നായര്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍.
11 കോടി രൂപക്ക് കെ.എല്‍ രാഹുലിനെ പഞ്ചാബ് സ്വന്തമാക്കി.
ഡേവിഡ് മില്ലര്‍ 3 കോടി രൂപക്ക് പബില്‍. ആര്‍.ടി.എം വഴിയാണ് മില്ലറെ പഞ്ചാബ് സ്വന്തമാക്കിയത്.
6.2 കോടി രൂപക്ക് ആരോണ്‍ ഫിഞ്ച് പഞ്ചാബില്‍.
ബ്രണ്ടന്‍ മെക്കല്ലം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍. 3.6 കോടിക്കാണ് മെക്കല്ലത്തിനെ ബംഗളൂരു സ്വന്തമാക്കിയത്.
പ്രധാനമായും ാര്‍ക്വി താരങ്ങളുടെ ലേലമാണ് ഇന്ന് നടന്നത്. 2 കോടി രൂപ അടിസ്ഥാനവിലയുള്ള താരങ്ങളാണിവര്‍. 16 മാര്‍ക്വി താരങ്ങളാണ് ലേലത്തില്‍ ആകെയുള്ളത്. ട്വന്റി-ട്വന്റി സൂപ്പര്‍ സ്‌പെഷ്യല്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെ ഒരു ടീമും സ്വന്തമാക്കിയില്ല. ലേലത്തിന് വിളിച്ചപ്പോള്‍ ഒരു ടീമും അദ്ദേഹത്തിന് വേണ്ടി മുന്നോട്ടുവന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."