പയ്യനാട് റോഡിനോടുള്ള അവഗണനക്കെതിരേ സമര സദസ് 14ന്
മഞ്ചേരി: പയ്യനാട് റോഡിനോടുള്ള അവഗണനക്കെതിരേ മുസ്‌ലിംലീഗ് ജനപ്രതിനിധികളുടെ സൂചനാസമര സദസ് 14ന് നടക്കും. പയ്യനാട് വില്ലേജിലെ മുസ്‌ലിംലീഗ് നഗരസഭ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് വരെയായിരിക്കും സൂചനാ സമരം. യു.ഡി.എഫ് ഭരണകാലത്ത് അഡ്വ. എം ഉമ്മര്‍ എം.എല്‍.എ മുന്‍കൈയെടുത്ത് പൊതുജനങ്ങളില്‍ നിന്നും പണം സ്വരൂപിച്ച് മുന്നോട്ടുകൊണ്ടുപോയ പയ്യനാട് റോഡ് വികസനം അട്ടിമറിക്കുന്ന ഇടതുസര്‍ക്കാറിന്റെ നീക്കത്തിനെതിരെയാണ് സമരം.
പയ്യനാട് റോഡ് വികസനങ്ങളുടെ ഭാഗമായി റോഡ് വീതികൂട്ടുകയും റബറൈസ് ചെയ്യുന്നതിനായി 50ലക്ഷം യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നിയമസഭാ തെരെഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ റോഡിന്റെ തുടര്‍ പ്രൃത്തികളുടെ കാര്യത്തില്‍ താല്‍പര്യം കാണിച്ചില്ല . പ്രതിഷേധ സദസ്സ് അഡ്വ. എം ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യു. ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."