മുഖ്യ സൂത്രധാരന്‍ അജി റിമാന്റില്‍
പാലക്കാട്: കഞ്ചിക്കോട് ചടയന്‍ കാലായില്‍ വീടിന് തീപിടിച്ച് രണ്ട് ബി ജെ പി അനുഭാവികള്‍ മരണപ്പെട്ട സംഭവത്തില്‍സി. പി. എം. പവര്‍ത്തകനായ മുഖ്യ സൂത്രധാരന്‍ ചടയന്‍ കാലായ് തോട്ട്‌മേട് വീട്ടില്‍ അജി എന്ന അജിത്ത് കുമാറിനെ് (22) റിമാന്റ്‌ചെയ്തു. എ. എസ്. പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കഞ്ചിക്കോട് വെച്ച് കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു.
കഴിഞ്ഞ ഡിസംബര്‍ 28 പുലര്‍ച്ചെയാണബി. ജെ. പി. മുന്‍ വാര്‍ഡ് മെമ്പറായ കണ്ണന്റെ ജ്യേഷ്ടന്‍ രാധാകൃഷ്ണന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു മോട്ടോര്‍ സൈക്കിളുകള്‍ക്ക് തീവെക്കുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയും വീടിനു പുറത്ത് കൂടി നിന്നിരുന്നവര്‍ക്കു നേരെ തീ ആളിപ്പടരുകയായിരുന്നു. പൊള്ളലേറ്റ കണ്ണന്‍ , ഭാര്യ.വിമലാ ദേവി, ജേഷ്ടന്‍ രാധാകൃഷ്ണന്‍ , ജ്യേഷ്ട പുത്രന്‍ ആദര്‍ശ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായിപ്പൊള്ളലേറ്റ രാധാകൃഷ്ണന്‍( 56) ജനുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചും, വിമലാ ദേവി(32) ജനു.16 ന് കോയമ്പത്തൂര്‍ ഗംഗാ ആശുപത്രിയില്‍ വെച്ചും മരണപ്പെടുകയായിരുന്നു. കണ്ണന്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഡിസംബര്‍ 4 ന് കഞ്ചിക്കോട് മുക്രോണിയില്‍ സി. പി. എം. പ്രവര്‍ത്തകന്‍ ബിനുവിന് വെട്ടേറ്റിരുന്നു. തുടര്‍ന്നു നടന്ന സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിന്റെയും നിരവധി വാഹനങ്ങളും, വീടുകളും അഗ്‌നിക്കിരയാക്കിയിരുന്നു. വാളയാര്‍ സത്രപ്പടിയിലുള്ള ബി.ജെ.പി പ്രവൃത്തകന്‍ സോംബി എന്ന സതീഷിന്റെ വാഹനങ്ങള്‍ കത്തിച്ച കേസ്സിലാണ് അജിത്ത് കുമാറിനെ അറസ്റ്റു ചെയ്തത്.
അജിക്ക് നേരത്തെയും നിരവധി കേസ്സുകള്‍ നിലവിലുണ്ട്. കണ്ണനാണ് അജിയെ കള്ളക്കേസ്സുകളില്‍ കുടുക്കിയതെന്ന് അജി ആരോപിച്ചിരുന്നു. അതിലുള്ള വൈരാഗ്യത്തിലാണ് കണ്ണന്റെ വാഹനങ്ങള്‍ കത്തിക്കുവാന്‍ അജി സുഹൃത്തുക്കളോട് ആവശ്യപ്പെട്ടത്. അജിയെ അറസ്റ്റു ചെയ്യുന്നതിനു മുമ്പും, അറസ്റ്റു ദിവസവും, പിന്നീട് ജയിലില്‍ കാണാന്‍ വന്നപ്പോഴും അജി ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഡിസംബര്‍ 27 ന് ജയിലില്‍ തന്നെ കാണാന്‍ വന്ന സുഹൃത്തുക്കളോട് അജി കാര്‍ക്കശ്യത്തോടെ ആവശ്യപ്പെടുകയായിരുന്നു. അതിന്റെ ഫലമായി 28 ന് പുലര്‍ച്ചെ രാധാകൃഷ്ണന്റെ വീട് അഗ്‌നിക്കിരയാവുകയായിരുന്നു. വാളയാര്‍ കേസ്സില്‍ റിമാന്‍ഡ് ചെയ്ത അജി ജനുവരി 28ന് ജാമ്യത്തിലിറങ്ങുകയും , പൊലിസ് അന്വേഷണം തന്നിലേക്ക് എത്തുമെന്ന് സൂചന ലഭിച്ച അജി ഒളിവില്‍ പോവുകയുമായിരുന്നു. വിവിധ ബന്ധുവീടുകളില്‍ ഒളിവില്‍ കഴിഞ്ഞതിനു ശേഷം കഞ്ചിക്കോട് എത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് അജിയെ കസ്റ്റഡയിലെടുത്തത്. എ. എസ.്പി. പൂങ്കുഴലി, ജില്ലാ ക്രൈം സക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ. കോടതിയില്‍ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."