കൊച്ചിന്‍ പാലം സ്മാരകമായി സംരക്ഷിക്കാന്‍ പദ്ധതി തയ്യാറാകുന്നു
പലത്തിന്റെ അല്‍പം അകലെ സ്വാമി വിവേകാനന്ദന്റെ സ്മാരകം പണിയുമെന്ന് സഗരസഭ പ്രഖ്യാപിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് തടസ്സം നില്‍ക്കുകയായിരുന്നു
ഷൊര്‍ണൂര്‍: ഭാരതപ്പുഴയിലെ നിലം പൊത്തിയ പഴയ കൊച്ചിന്‍ പാലം സ്മാരകമായി സംരക്ഷിക്കാന്‍ പദ്ധതി വരുന്നു. പുരാവസ്തു സംരക്ഷണ സമിതിയാണ് പാലം ഒരു തൂണില്‍ ഉയര്‍ത്തി നിര്‍ത്തി സ്മാരകമാക്കാന്‍ ഉദ്ദേശിക്കുന്നത്. സ്മാരക പദ്ധതിയുടെ രൂപ രേഖ പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിച്ചു. തൃശൂര്‍- പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ചിരുന്ന പാലം ബലക്ഷയം വന്നതിനെ തുടര്‍ന്ന് പുതിയ പാലം നിര്‍മിക്കുകയായിരുന്നു.
അതേ സമയം പഴയ കൊച്ചിന്‍ പാലം പൊളിച്ചു നീക്കുമെന്ന് കിംവദന്തികള്‍ ഉണ്ടായെങ്കിലും പാലം പൊളിച്ചു നീക്കരുതെന്ന് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.
പലത്തിന്റെ അല്‍പം അകലെ സ്വാമി വിവേകാനന്ദന്റെ സ്മാരകം പണിയുമെന്ന് സഗരസഭ പ്രഖ്യാപിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് തടസ്സം നില്‍ക്കുകയായിരുന്നു.
ഭരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഈ പരിസരത്ത്, പൂന്തോട്ടമോ, കുട്ടികളുടെ പാര്‍ക്കോ നിര്‍മ്മിച്ചാല്‍ നഗരസഭയ്ക്ക് വരുമാനം ഉണ്ടാക്കാനും കഴിയുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
പാലത്തിന്റെ അപ്പുറത്ത് കലാമണ്ഡലവും, പഴയ കലാമണ്ഡലവും, ഭാരതപ്പുഴയും പരിസരവും കാണാന്‍ സായാഹ്നങ്ങളില്‍ നിരവധി പേര്‍ പുഴയില്‍ എത്താറുണ്ട്, വിനോദയാത്രക്കാരും, പഠനയാത്രക്കാരും ഇവിടങ്ങളില്‍ തങ്ങി പുഴയെ ആവോളം ആസ്വദിച്ചും പോകുക പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."