നിര്‍മാണ നടപടി വൈകുന്നതില്‍ സമരം സംഘടിപ്പിക്കാന്‍ തീരുമാനം
കാഞ്ഞാണി: തൃശൂര്‍ -കാഞ്ഞാണി -വാടാനപ്പള്ളി സംസ്ഥാന പാത നിര്‍മാണ നടപടി വൈകുന്നതില്‍ പ്രതിക്ഷേധിച്ച് സമരം സംഘടിപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
മന്ത്രിമാര്‍ക്ക് നിവേദനം നല്‍കാനും ഉന്നതതല യോഗം വിളിപ്പിക്കാനും തീരുമാനമായി.പ്രധാന ഭാരവാഹികള്‍ പങ്കെടുക്കാതെ നടത്തിയ യോഗത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. യോഗത്തില്‍ വൈസ് ചെയര്മാന് ജോസ് വള്ളൂര്‍ അധ്യക്ഷനായി.
മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സീതാ ഗണേഷ്, ജില്ലാ പഞ്ചായത്ത് അംഗം സിജി മോഹന്‍ദാസ്, ഡക്കോറ വര്‍ഗ്ഗീസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.വി വിനോദന്‍,വി.എന്‍ സുര്‍ജിത്ത്, വി.ജി അശോകന്,ടി.കെ ലാല്‍, വി.പി സന്തോഷ്,ഗിരിജാ വല്ലഭന് എന്നിവര്‍ സംസാരിച്ചു.രണ്ട് മാസം മുന്‍പ് ആക്ഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ നേത്യത്യത്തില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്ന് സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിന് അവസരമൊരുക്കിയിരിന്നു.
തീരുമാനം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."