HOME
DETAILS
MAL
എം.എല്‍.എമാര്‍ക്ക് സ്വീകരണം നല്‍കി
backup
May 29 2016 | 20:05 PM
ദേശമംഗലം: നിയുക്ത ചേലക്കര എം.എല്‍.എ യു.ആര്‍ പ്രദീപ്, പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ക്ക് ആറങ്ങോട്ടുകര കനവ് സ്വീകരണം നല്‍കി. ഘോഷയാത്രയുടേയും, പഞ്ചവാദ്യത്തിന്റേയും അകമ്പടിയോടെയാണ് കനവ് നാടക പ്രവര്‍ത്തകര്‍ ജനപ്രതിനിധികളെ വരവേറ്റത്. സ്വീകരണ സമ്മേളനത്തിന് ശേഷം 600 ഓളം വേദികളില്‍ അരങ്ങേറിയ തെരുവാട്ടം എന്ന നാടകം നാടകപുരയില്‍ വെച്ച് അരങ്ങേറി.
നാടന്‍ പാട്ടുകളും, തുയിലുണര്‍ത്ത് പാട്ടും സ്വീകരണ പരിപാടിക്ക് കൊഴുപ്പേകി. ഉപഹാര സമര്‍പ്പണവും നടന്നു. ജെ.എന്‍.യു വിദ്യാര്‍ഥി സമരവും ഇന്ത്യന്‍ ജനാധിപത്യവും എന്ന വിഷയത്തില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എയുടെ പ്രഭാഷണവും ജനകീയ സംവാദവും ഉണ്ടായി. എം.ജി ശശി, വി.എസ് വിനയകുമാര്‍, ടി.രാധാകൃഷ്ണന്‍, ഗീത ജോസഫ്, എം.ജി ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."