HOME
DETAILS
MAL
ട്രംപുമായി രഹസ്യബന്ധം; ആരോപണങ്ങള്‍ തള്ളി നിക്കി ഹാലെ
backup
January 28 2018 | 03:01 AM
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് യു.എന്‍ അംബാസഡറുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപണം. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച 'ഫയര്‍ ആന്‍ഡ് ഫ്യൂരി' എന്ന പുസ്തകത്തില്‍ യു.എസ് മാധ്യമപ്രവര്ത്തകന് മൈക്കല്‍ വോള്‍ഫ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ട്രംപുമായി ഒറ്റയ്ക്ക് ഏറെ സമയം ചെലവിട്ടിരുന്നതായാണ് ആരോപണം.
എന്നാല്‍, ആരോപണം തള്ളിക്കളഞ്ഞ് നിക്കി ഹാലെ രംഗത്തെത്തി. ഇത്തരം പ്രചാരണങ്ങള്‍ നിന്ദ്യവും വെറുപ്പുണ്ടാക്കുന്നതുമാണെന്ന് അവര്‍ പറഞ്ഞു. 'പ്രസിഡന്റിന്റെ കൂടെ ഒരിക്കലും ഒറ്റയ്ക്കു സമയം ചെലവിട്ടിട്ടില്ല. നേരത്തെയും ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. സ്ത്രീകള്‍ക്കു പ്രാധാന്യം ലഭിക്കുമ്പോഴും കാര്യങ്ങള്‍ അവരുടെ കൈയിലെത്തുമ്പോഴുമാണ് ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് '- ഹാലെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."